ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41056boysklm (സംവാദം | സംഭാവനകൾ) (''''ജൂനിയർ റെഡ് ക്രോസ് 2021 ''' കോവിഡ് സാഹചര്യത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ് 2021

കോവിഡ് സാഹചര്യത്തിൽ നിന്നുകൊണ്ട് ജെ ആർ സി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിനായി ജെ ആർ സി വാട്സാപ്പ് ഗ്രൂപ്പ് ആദ്യം തന്നെ രൂപീകരിച്ചു . ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എന്റെ മരം എന്റെ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട കേഡറ്റുകൾ വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി ദിന സന്ദേശവും ടൈപ്പ് ചെയ്യേണ്ട പ്ലക്കാർഡ് നിർമ്മാണവും നടത്തി. ജെ ആർ സി സംസ്ഥാനവ്യാപകമായി നടത്തിയ വാക്സിൻ ചലഞ്ചിൽ നമ്മുടെ സ്കൂള‍ും പങ്കാളിയായി. വായനദിനത്തോടനുബന്ധിച്ച് വായനദിന സന്ദേശം നൽകി. സ്വാതന്ത്ര്യ ദിനത്തിൽ സ്കൂൾ തലത്തിൽ നടത്തിയ പരിപാടികളിൽ സജീവ സാന്നിധ്യമുണ്ടായിരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ജെ ആർ സി കേഡറ്റുകൾ പങ്കെടുക്കുന്നുണ്ട്. കൂടാതെ വേനൽചൂടിൽ ദാഹമകറ്റാൻ കിളികൾക്ക് വെള്ളം നൽകി കേഡറ്റുകൾ പ്രകൃതിയോടുള്ള കാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളികളായി.