എ എൽ പി എസ് തുരുത്യാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47508 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബാലുശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ തുരുത്യാട് എന്ന സ്ഥലത്ത് കോവിലകം താഴെ പുഴയ്ക്ക് സമീപമാണ് തുരുത്യാട് എ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

നമ്മുടെ നാട്ടിൽ വിദ്യാലയങ്ങൾ അപൂർവ്വമായിരുന്ന കാലത്ത് ഒരെഴുത്ത് പള്ളിക്കൂടമായി  തുടക്കം കുറിച്ച ഈ വിദ്യാലയം "തുരുത്യാട് എലിമൻ്ററി സ്കൂൾ" എന്ന പേരിൽ 1927 ൽ പ്രവർത്തനമാരംഭിച്ചു.ഈ നാട്ടുകാർക്ക് സുപരിചിതനായിരുന്ന. ശ്രീ താക്കോട്ട് കുഞ്ഞിരാമൻ നായരാണ് തൻ്റെ തറവാട്ടു പറമ്പിൽ  പ്രവർത്തിച്ചിരുന്ന എഴുത്തുപള്ളി സ്കൂളാക്കി  പ്രവർത്തനം തുടങ്ങി വെച്ചത്.ഇവിടത്തെ ഒന്നാമത്തെ പ്രധാനാധ്യാപകൻ  സി കുഞ്ഞികൃഷ്ണക്കുറുപ്പായിരുന്നു.സ്ഥാപകൻ ശ്രീ താക്കോട്ട് കുഞ്ഞിരാമൻ നായരിൽ നിന്നും സ്കൂൾ മാനേജ്മെൻ്റ് ശ്രീ. പാറക്കടവത്ത് കോവിലകത്ത് നാരായണൻ കിടാവിലേക്ക്.തുടർന്ന് നാരായണൻ കിടാവിൽ നിന്നും ശ്രീ ഇ .കണാരൻ മാസ്റ്റർ ,ശ്രീ കിഴുവന കുഞ്ഞിരാമൻ ഗുരിക്കൾ എന്നിവർ കൂട്ടു മാനേജ്മെൻറായി വാങ്ങി. രണ്ടു വ്യക്തികളുടെ പേരിൽ മാനേജ്മെൻ്റ് പാടില്ലെന്ന സർക്കാർ നിർദ്ദേശം ഉണ്ടായതിനെ തുടർന്ന് ശ്രീ കുഞ്ഞിരാമൻ ഗുരുക്കളുടെ അവകാശം കണാരൻ മാസ്റ്റർ വാങ്ങുകയും ചെയ്തു. സ്കൂൾ അറിയപ്പെടുന്ന വിദ്യാലയമായി മാറിയതും അഭിവൃദ്ധി പ്രാപിച്ചതുമൊക്കെ ശ്രീ കണാരൻ മാസ്റ്റർ മാനേജരായിരുന്ന കാലത്താണ് എന്ന വസ്തുത എടുത്തു പറയേണ്ടിയിരിക്കുന്നു.ഇതിൻ്റെയെല്ലാം അണിയറ പ്രവർത്തനം നടത്തിയത് ശ്രീ കരിയാടൻ കണ്ടി കുഞ്ഞിക്കേളപ്പനായിരുന്നു .അദ്ദേഹത്തിൻറെ തീവ്ര പരിശ്രമം  സ്കൂളിൻ്റെ  അഭിവൃദ്ധിക്ക് വലിയൊരു മുതൽക്കൂട്ട് ആയിരുന്നു. ശ്രീമതി സൗഭയാണ് ഇപ്പോഴത്തെ മാനേജർ. ഒന്നാം തരം മുതൽ അഞ്ചാം തരം വരെ ക്ലാസുകൾ ഉണ്ടായിരുന്ന  കാലത്ത് ഇവിടെ 11 ഡിവിഷനുകളും മുന്നൂറോളം വിദ്യാർഥികളും ഉണ്ടായിരുന്നു.ലോവർ പ്രൈമറി സ്കൂളിൽ നിന്നും അഞ്ചാം തരം വേർപ്പെടുത്തിയതോടെ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു കോവിലകം താഴെ പുഴയ്ക്ക് പാലം ഇല്ലാത്തതിനാൽ പ്രദേശത്തുനിന്നുള്ള കുട്ടികൾക്ക് സ്കൂളിൽ എത്തിപ്പെടാൻ കഴിയാത്തതും കുട്ടികളുടെ എണ്ണത്തിൽ സാരമായ കുറവ് വരുത്തി.

ശ്രീ കുഞ്ഞികൃഷ്ണക്കുറുപ്പിനെ തുടർന്ന് ഈ പ്രദേശത്തുകാരനായ ശ്രീ അത്താഴ കണ്ടി മാധവൻനായർ,ശ്രീ കണാരൻ മാസ്റ്റർ, ശ്രീ പി.സി ചെറിയോമനക്കിടാവ്,ശ്രീ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ശ്രീമതി ജാനകി ടീച്ചർ,ദാമോദരൻ നായർ, ശ്രീ.പി രാജൻ എന്നിവർ ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകൻ മാരായിരുന്നു. ഇവരുടെ സഹപ്രവർത്തകരായി പ്രവർത്തിച്ചിരുന്നത് സർവ്വശ്രീ കുഞ്ഞിരാരു നായർ, പി കെ രാവുണ്ണിക്കുട്ടി നായർ, ഗോപാലൻ മാസ്റ്റർ, ഏലിയാമ്മ ടീച്ചർ,മേരി ടീച്ചർ എന്നിവരാണ്. ഇപ്പോൾ പ്രധാന അധ്യാപിക അടക്കം 4 പേർ ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു.ഇക്കാലത്തിനിടയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇവിടെ നിന്ന് പഠനം പൂർത്തിയാക്കിയിട്ടുണ്ട്.ഇവരിൽ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം നേടിയവരും ,വിവിധ മേഖലകളിൽ പ്രഗത് ഭരായവരുമാണ്.

തുരുത്യാട് എ.എൽ.പി.സ്കൂൾ