ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കെട്ടിടങ്ങൾ
യുപി ,ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി നിലവിൽ ആകെ അഞ്ച് കെട്ടിടങ്ങളുണ്ട്. ഇതിൽ രണ്ടെണ്ണം ബഹുനില കെട്ടിടങ്ങളും ആണ്. ഹയർസെക്കൻഡറി ക്കായി നിലവിൽ 6 ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂളിന് 8 ക്ലാസ് മുറികളും യുപി ക്ലാസുകൾ ക്കായി 6 ക്ലാസ് മുറികളും നിലവിലുണ്ട്. ഒരുകോടി രൂപയുടെ പുതിയ കെട്ടിടത്തിന് നിർമ്മാണം ഉടൻ ആരംഭിക്കുന്നു. ക്ലാസ് മുറികൾ കൂടാതെ കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബ്, ലൈബ്രറി, ബുക്ക് സ്റ്റോർ, ഓഡിറ്റോറിയം ഹാൾ, ഓഫീസ് റൂം, ഹെഡ്മിസ്ട്രസ്- പ്രിൻസിപ്പൽ റൂമുകൾ, 3സ്റ്റാഫ് റൂമുകൾ എന്നിവയുമുണ്ട്.
കൂടാതെ പെൺകുട്ടികൾക്കായി 12 ടോയ്‌ലറ്റുകളും, ആൺകുട്ടികൾക്ക് 5 ടോയ്‌ലറ്റുകളും, നിലവിലുണ്ട്.
സ്കൂൾ ബസ്
സ്കൂളിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്. ബഹു എംപി കെ എൻ ബാലഗോപാലനും ബഹു എംഎൽഎ മുല്ലക്കര രത്നാകരൻ എന്നിവർ അനുവദിച്ചുതന്ന രണ്ട് സ്കൂൾ ബസ്സുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.