ആരോഗ്യ ശുചിത്വ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups20352 (സംവാദം | സംഭാവനകൾ)

അക്കാദമിക് വർഷാരംഭത്തിൽ തന്നെ ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് 'പോഷകാഹാരവും രോഗപ്രതിരോധശേഷിയും കുട്ടികളിൽ' എന്ന വിഷയത്തെക്കുറിച്ച് ഒരു ബോധവത്ക്കരണ ക്ലാസ്സും നടത്തി.

ശുചിത്വം

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകരും ചേർന്ന് വിദ്യാലയത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

*  അധ്യാപകരുടെ നേതൃത്വത്തിൽ കുടുംബശ്രീ മറ്റ് സന്നദ്ധ സംഘടനകൾ ഇവരുടെ സഹായത്തോടെ സ്കൂൾ മോടിപിടിപ്പിച്ചു.

*  സ്കൂൾ തുറക്കുന്ന അതിനോടനുബന്ധിച്ച് ഓരോ ക്ലാസിലേയ്ക്കും സാനിറ്റൈസർ, ചവറ്റുകുട്ടകൾ,ചൂൽ, മോപ്,ലോഷനുകൾ തുടങ്ങിയവ ഒരുക്കി.

*  കുട്ടികളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി കുട്ടികളിൽ നിന്നു തന്നെ ലീഡർ മാരെ തെരഞ്ഞെടുത്തു വേണ്ടുന്ന നിർദ്ദേശങ്ങൾ കൊടുക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു.

അന്താരാഷ്ട്ര യോഗ ദിന വുമായി ബന്ധപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി യോഗ ക്ലാസ് സംഘടിപ്പിച്ചു

ആരോഗ്യം

*  കോവിഡ് സാഹചര്യത്തിൽ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് കുട്ടികളുടെ ആരോഗ്യം പരിശോധിക്കുന്നതിനായി തെർമൽ സ്കാനർ ലഭ്യമാക്കി.

*  കുട്ടികളുടെ ഉച്ചഭക്ഷണം കൂടുതൽ വൈവിധ്യപൂർണമാ ക്കുന്നതിനും പോഷകസമൃദ്ധമാക്കുന്നതിനും  സമൂഹത്തിന്റെ ഇടപെടലെന്നോണം സ്പോൺസേഴ്സിനെ പ്രവർത്തനം വിദ്യാലയത്തിൽ ആരംഭിച്ചിട്ടുണ്ട്.

*  അധ്യാപകരും രക്ഷിതാക്കളും യഥാസമയം വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തി.

*  ആരോഗ്യവും ശുചിത്വവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.

* വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് ആരോഗ്യവും ശുചിത്വവും എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്.

ആരോഗ്യ ശുചിത്വ ക്ലബ്ബിൻ്റെ ഭാഗമായി യോഗാ ദിനാചരണവും നമ്മുടെ സ്കൂളിൽ നടന്നുവരാറുണ്ട്. യോഗ ദിനത്തിൻ്റെ ഭാഗമായി യോഗ ക്ലാസ്സ് നടത്തിയിട്ടുണ്ട്. കോവിഡ് കാലത്തും നമ്മുടെ വിദ്യാലയത്തിൽ യോഗ ദിനാചരണം നടത്തിയിരുന്നു.

ആരോഗ്യ ശുചിത്വ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കോവിഡ് പ്രതിസന്ധികളിൽ നിന്നും കുട്ടികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാനായി രൂപം കൊണ്ട അതീജീവനം എന്ന പരിപാടിയിലും യോഗയെയും മറ്റു വ്യായാമ ശീലങ്ങളെക്കുറിച്ചും ക്ലാസ്സുകൾ ഉണ്ടായിരുന്നു.

യോഗ ക്ലാസ്സ്

"https://schoolwiki.in/index.php?title=ആരോഗ്യ_ശുചിത്വ_ക്ലബ്ബ്&oldid=1521225" എന്ന താളിൽനിന്ന് ശേഖരിച്ചത്