സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങളുടെ കാര്യത്തിലും നമ്മുടെ വിദ്യാലയം മുന്നിൽ തന്നെയാണ് . കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ലൈബ്രറി, ലാബുകൾ, ടോയ്ലറ്റുകൾ, എന്നിങ്ങനെ മികച്ച പഠനാന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

മികച്ച വിദ്യാലയാന്തരീക്ഷം

ചുറ്റുമുള്ള നെൽപ്പാടങ്ങളെ തഴുകിയെത്തുന്ന പാലക്കാടൻ കാറ്റും മലിനീകരണങ്ങളില്ലാത്ത ഗ്രാമീണ ഭംഗിയും നമ്മുടെ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. വിദ്യാലയത്തിന്റെ മുൻവശത്തുള്ള ഉങ്ങ് മരം വിദ്യാർത്ഥികൾക്കും വിദ്യാലയത്തിലെത്തുന്നവർക്കും തണലേകുന്നു.ഈ മരത്തിനു മുന്നിലാണ് അസംബ്ലി നടത്തുന്നത് വേനൽകാലത്ത് തളിർക്കുന്ന ഇലകൾ ചൂട് കാലത്ത് വലിയൊരാശ്വാസമാണ്. വിദ്യാലയത്തിനു പിന്നിലുള്ള അന്തിമഹാളൻ കാവിലെ ആൽമരം പുതിയ ബിൽഡിംഗിനും ഓഫീസിനും തണൽ നൽകുന്നു. നാലാം ക്ലാസ്സിനു മുന്നിലുള്ള കൃഷിയും താമരക്കുളവും വിദ്യാർത്ഥികൾക്ക് പ്രകൃതി പാഠങ്ങൾ പഠിക്കുന്നതിന് സഹായകമാവുന്നു.

ക്ലാസ് മുറികൾ

ഒന്നു മുതൽ ഏഴുവരെ 14 ഡിവിഷനുകളിലായി പ്രത്യേകം മുറികളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.ശിശുസൗഹൃദക്ലാസ്സ് മുറികളായ മുഴുവൻ ക്ലാസ്സുകളിലും ലൈറ്റുകളും ഫാനകളുമുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം 2017-18 ൽ ഉദ്ഘാടനം ചെയ്തു. സ്റ്റീൽ ഫർണ്ണിച്ചറുകളും ഗ്രീൻ ബോർഡുകളും നമ്മുടെ മാത്രം പ്രത്യേകതകളാണ്. മുഴുവൻ മുറികളും ടൈൽ പതിച്ചതാണ്. പുതിയ കെട്ടിടത്തിലാണ് സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നത്

ഒന്നാം ക്ലാസ്സ് ഒന്നാം തരം

.ഒന്നാം ക്ലാസ്സിലെ ചുമരുകൾ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി അക്ഷരങ്ങൾ, അക്കങ്ങൾ, വാക്കുകൾ, ചിത്രങ്ങൾ എന്നിവ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.തികച്ചും ശിശു കേന്ദ്രീകൃതമായ അന്തരീക്ഷമാണ് ഒന്നാം ക്ലാസ്സിലേത്.ഓരോ കുട്ടിക്കും പ്രത്യേക ഇരിപ്പിടങ്ങൾ,ടേബിൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

ക്ലാസ്സ് റൂം ചിത്രങ്ങൾ

ലൈബ്രറി

വിദ്യാർത്ഥികൾക്ക് കൂടുതൽ അറിവുകൾ നേടാനും വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്താനും സഹായകമായി സ്കൂളിലെ ലൈബ്രറി പ്രവർത്തിക്കുന്നു. കഥകൾ, ചെറുകഥകൾ,കവിതകൾ, നോവലുകൾ, നാടകങ്ങൾ, നാടൻപാട്ടുകൾ, പഴഞ്ചൊല്ലുകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ,ബാലസാഹിത്യം തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.1500 ൽ പരം പുസ്തകങ്ങൾ ലൈബ്രറിയെ സംപുഷ്ടമാക്കുന്നു . ലൈബ്രറി വിദ്യാർത്ഥികളും, രക്ഷിതാക്കളും അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു

ക്ലാസ് ലൈബ്രറി

സ്കൂൾ ലൈബ്രറിക്ക് പുറമേ ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ പിറന്നാൾ ദിനങ്ങളിൽ അവർ ക്ലാസ് ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ എത്തിക്കാറുണ്ട്. ഈ പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിലേക്കുള്ളതാണ് .ബാലമാസികകൾ, ശാസ്ത്ര മാസികകൾ,പതിപ്പുകൾ എന്നിവ ക്ലാസ്സുകളിൽ തന്നെയുള്ള ഷെൽഫുകളിൽ സൂക്ഷിക്കുന്നു.

ഹൈടെക് ക്ലാസ്സ് മുറികൾ

 
smart class
 
smart class

കംപ്യൂട്ടർ ലാബ്, ലബോറട്ടറി, ശുചിത്വമുള്ള ടോയ് ലെറ്റ് സൗകര്യങ്ങൾ

 
QR CODE SBS OLASSERY