വേവം എൽ പി എസ്/ചരിത്രം
പടിഞ്ഞാറ് ഭാഗത്ത് മയ്യഴിപ്പുഴയും വടക്കും കിഴക്കും കരിന്ത്ര യയിൽ തോടിനാലും ചുറ്റപ്പെട്ട് കിടക്കുന്ന മുന്നൂറോളം വീടുകളുള്ള ഒരു ഗ്രാമീണ പ്രദേശമായിരുന്നു വേവം. വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് വളയത്തെ മാരാർ വീട്ടിൽ നാരായണ കുറുപ്പ് എന്ന അധ്യാപകന്റെ ഊർജസ്വലമായ ആസൂത്രണവും വേവം എൽ പി സ്കൂളിന്റെ ആവിർഭാവത്തിന് നിദാനമായിതീർന്നു.
വേവം എൽ പി സ്കൂളിന്റെ ജനന തിയ്യതി 12.10.1957 ആണെന്നാണ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. സ്ഥാപനം പിറവി എടുത്തെങ്കിലും സ്ഥിതി ചെയ്യാനിടം തേടിയുള്ള അന്വേഷണം ഫലപ്രാപ്തിയിൽ എത്തിയില്ല. ഒടുവിൽ തയ്യുള്ളതിൽ കാണാരൻ വ്യക്തിയുടെ സുമനസ്സ് സ്കൂളിന്റെ പ്രവർത്തനത്തിന് തെല്ലൊന്നുമല്ല ഉപകരിച്ചത്.അദ്ദേഹത്തിന്റെ വീട്ടുപറമ്പിൽ ചെറിയ ഒരു ഓളഷെഡ്‌ഡിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ഇന്ന് കാണുന്ന വേവം എൽ പി സ്കൂൾ എന്ന സ്ഥാപനം 1995 ലാണ് കുന്നത്ത് എന്ന പറമ്പിലെ കെട്ടിടത്തിലേക്ക് മാറ്റിയത്.