ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtnewlpseravipuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീമതി നാരായണി ടീച്ചർ പ്രധാന അധ്യാപികയായി ആരംഭിച്ച ഏകാധ്യാപക വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയായി പ്രവേശനം നേടിയത് ശ്രീ ബാലചന്ദ്രൻ കൊല്ലത്താനഴിക൦ ആയിരുന്നു. ഈ കഴിഞ്ഞ 55 വർഷങ്ങൾക്കിടയിൽ നാനാ തുറകളിൽ പെട്ട പ്രശസ്തരായ ധാരാളം വ്യക്തികൾക്ക് ആദ്യാക്ഷരം കുറിക്കാൻ ഈ സ്കൂൾ കാരണമായിട്ടുണ്ട്. ഡോക്ടർ , എൻജിനീയർ, പ്രൊഫസർ ,ശാസ്ത്രജ്ഞർ ,അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്ന പൂർവ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികൾ ആയ നാട്ടുകാരും എപ്പോഴും ഈ സ്കൂളിന്റെ പുരോഗതിയെ ലക്ഷ്യമാക്കി സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്നത് കൊണ്ടാണ് ഇന്ന് ഈ വിദ്യാലയം 650 ഓളം വിദ്യാർത്ഥികളും 20 അധ്യാപകരും 5 അനധ്യാപക ജീവനക്കാരുമായി കൊല്ലം ജില്ലയിൽ പ്രൗഢഗംഭീരമായി നിലകൊള്ളുന്നതിന് കാരണം.

അത്യാധുനിക ഭൗതിക സാഹചര്യങ്ങളും ഉന്നതനിലവാരത്തിലുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും മികച്ച സാമൂഹികപ്രതിബദ്ധതയും കൈമുതലാക്കി ,ഇന്ന് കേരളത്തിലെ പൊതുവിദ്യാഭ്യാസ മണ്ഡലത്തിൽ ഗവൺമെൻറ് ന്യൂ എൽ പി എസ് ഇരവിപുരം തലയുയർത്തിനിൽക്കുന്നു