വെള്ളാച്ചേരി എം എൽ പി എസ്/ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചൊക്ലി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ വിദ്യാലയം ആണ് വെള്ളാച്ചേരി എം എൽ പി സ്കൂൾ.1904ൽ ആണ് ഈ സ്കൂൾ നിലവിൽ വന്നത് .മുസ്ലിം പിന്നോക്ക മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പിന്നോക്ക വിഭാഗക്കാരായ കുട്ടികൾ പഠിക്കുകയും ഉന്നത നിലവാരത്തിലുള്ള വ്യക്തികളെ വാർത്തെടുക്കാനും സാധിച്ചിട്ടുണ്ട്. സ്കൂൾ സ്ഥാപിതമായിട്ട് ഏകദേശം 113 വർഷം പിന്നിട്ടു 42 വർഷത്തോളമായി ശ്രീമതി ബീഫാത്തു എന്നവരാണ് ഈ സ്കൂളിന്റെ മാനേജർ.ഒന്ന് മുതൽ നാലു വരെ ക്ലാസ് ആണ് ഉള്ളത്.1മുതൽ 4വരെ ക്ലാസ്സുകളിലും പ്രീ പ്രൈമറിയിലുമായി വളരെ കുറച്ചു കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. പ്രീപ്രൈമറി ഉൾപ്പടെ 5 അധ്യാപകരാണ് ഇപ്പോൾ ഇവിടെ പഠിപ്പിക്കുന്നത്.