എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/ഒരമ്മയുടെ രോദനം

10:30, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ/അക്ഷരവൃക്ഷം/ഒരമ്മയുടെ രോദനം എന്ന താൾ എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/ഒരമ്മയുടെ രോദനം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരമ്മയുടെ രോദനം

ഈ മാതാവിന്റെ വെമ്പൽ
 അറിയാതെ പോകുന്ന മാനവിക ലോകമേ
 ഇതെൻപേറ്റുനോവിൻ
 വേദന നീ അറിയണം

         എൻ കാർകൂന്തൽ
          വെട്ടി തെളിച്ചു നീ
          എന്നിലെ ജീവവായു
           മലീമസമാക്കി നീ
            എൻ മാറിടം തുരത്തി
എടുത്തു നീ


 ഇന്ന് എന്നിൽകുളിരേകും

 മഞ്ഞിൻ പുതപ്പില്ല
  ഇന്നെൻ തലോടലിൽ
 തണുപ്പേകും തെന്നൽ ഇല്ല
 ഇന്നെൻ സൗന്ദര്യമാം
 നിറത്തിൽ തെന്നൽ ഇല്ല
         ഇന്ന് എന്നിൽ സ്വാന്ത്വനമേകി വർഷകാലം ഇല്ല

 ഇതാ ഇന്നെൻ അന്ത്യം അടുത്തിരിക്കുന്നു
 പതിയെ എൻ കല്ലറയിലേക്ക് ഞാൻ നടന്നു നീങ്ങുന്നു
 ഇനിയെങ്കിലും നീ മുതിരണം മനുഷ്യ എന്നിലെ കണ്ണീരൊപ്പാൻ

മുഹമ്മദ്‌ ജൗഹർ ഫെബിൻ
7 A എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത