എസ്സ് എൻ വി യു പി എസ്സ് തെള്ളിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
07:19, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Salila (സംവാദം | സംഭാവനകൾ) (History added)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മല്ലപ്പള്ളി താലൂക്കിലെ തെള്ളിയൂർ വില്ലേജിൽ എഴുമറ്റൂർ പഞ്ചായത്തിന്റെ ഏഴാം വാർഡിൽ റാന്നി തിരുവല്ല റോഡിന്റവലതുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രസിദ്ധമായ വൃശ്ചിക വാണിഭം നടക്കുന്ന തെളളിയൂർ ഭഗവതിക്ഷേത്രം , അരുവിക്കുഴി ടൂറിസ്റ്റ് കേന്ദ്രം ,തെള്ളിയൂർ കൃഷി വിജ്ഞാന കേന്ദ്രം എന്നിവ സ്കൂളിന്റെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

     1931 ശ്രീനാരായണ ഗുരുവിന്റെ ആഹ്വാനപ്രകാരം  കോട്ടുക്കുന്നേൽ ശ്രീ അയ്യപ്പൻ ശങ്കരൻ എന്ന വ്യക്തിയാണ് ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. സാധാരണ ജനങ്ങൾക്ക്  സ്കൂൾ  വിദ്യാഭ്യാസം അപ്രാപ്യമായ ഒരു കാലഘട്ടത്തിലാണ്  നിസ്വാർത്ഥനായ  ശ്രീ അയ്യപ്പൻ ശങ്കരൻ അവർകൾ ഈ സ്കൂൾ സ്ഥാപിച്ചത്.5,6,7 ക്ലാസുകളിലായി അറുന്നൂറോളം കുട്ടികൾ ഓരോ വർഷവും ഇവിടെ അധ്യയനം നടത്തിയിരുന്നു. പിന്നീട് കോട്ടുക്കുന്നേൽ നീലകണ്ഠൻ അവർകളുടെ നേതൃത്വത്തിൽ പ്രവർത്തനം തുടരുകയും അദ്ദേഹം തൻ്റെ ജീവിതം തന്നെ പൊതുജനസേവനത്തിന് നീക്കി വെക്കുകയും ചെയ്തു. ഇപ്പോൾ സ്കൂളിലെ മാനേജർ ആയി പ്രവർത്തിക്കുന്നത്  കോട്ടക്കുന്നേൽ ശ്രീ രംഗനാഥൻ അവർകളാണ്.