നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൂമിത്രസേന ക്ലബ്

കേരള സർക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന് കീഴിലുള്ള ഭൂമിത്രസേന ക്ലബ് നേതാജി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ പ്രകൃതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ഉള്ള അവബോധം വളർത്തുന്നതിനും നാം ജീവിക്കുന്ന പ്രകൃതിയിലെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം പുതുതലമുറയിൽ വളർത്തുവാനും ഭൂമിത്രസേന ക്ലബ് ലക്ഷ്യമിടുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന കേരളത്തിലെ വിരലിലെണ്ണാവുന്ന ഹയർസെക്കൻഡറി സ്കൂളുകളിൽ ആണ്സർക്കാർ ഈ ക്ലബ്ബ് അനുവദിച്ചു നൽകിയിരിക്കുന്നത്.

  • പ്രവർത്തനങ്ങൾ

☘️ പ്രധാനപ്പെട്ട പരിസ്ഥിതി ദിനാചരണങ്ങൾ. ☘️ പ്രകൃതി പഠനയാത്രകൾ ☘️ചിത്ര ശലഭങ്ങളെയും ചെറുജീവികളെയും പ്രകൃതിയേയും മനസ്സിലാക്കാൻ കഴിയുന്ന ഒട്ടനവധി വെബിനാറുകൾ സംഘടിപ്പിക്കുന്നു. ☘️ ചെറിയ ചെറിയ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നു. ☘️ പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം നിയന്ത്രിച്ചുകൊണ്ട് ഉള്ള ജീവിതരീതി പിന്തുടരാൻ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നു. ☘️ മുപ്പത്തോളം അപ്പൂർവയിനം ഔഷധ സസ്യങ്ങളെ🪴🪴 സ്കൂൾ പരിസരത്തു സംരക്ഷിച്ചു വരുന്നു. ☘️ചിത്രശലഭങ്ങളുടെ ലാർവ, ഭക്ഷണസസ്യങ്ങൾ ഉള്ള ബട്ടർഫ്‌ളൈ ഗാർഡൻ🐛🦋 നമുക്കുണ്ട്.. 🦋🦋 ഹയർ സെക്കന്ററി വിഭാഗം രസതന്ത്ര അധ്യാപിക ശ്രീമതി. ഗീതു. ടി. ആർ ആണ് ക്ലബ്‌ കോഓർഡിനേറ്റർ