മറ്റ് പ്രവർത്തനങ്ങൾ/വിദ്യാകിരണം ലാപ്‍ടോപ്പ് വിതരണം

Schoolwiki സംരംഭത്തിൽ നിന്ന്
01:21, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15019. (സംവാദം | സംഭാവനകൾ) (മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാകിരണം - ലാപ്‍ടോപ്പ് വിതരണം

കാവുംമന്ദം: വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി തരിയോട് ഗവ.ഹൈസ്കൂളിലെ കുട്ടികൾക്ക്

അനുവദിച്ച 202 ലാപ്‍ടോപ്പുകളുടെ വതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിഗ്കമ്മിറ്റി ചെയർമാൻ ശ്രീ.എം.മുഹമ്മദ്ബഷീർ നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ.വിജയൻ തോട്ടുങ്ങൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.എം.ശിവാനന്ദൻ, പി.ടി.എ ‍ വൈസ് പ്രസിഡണ്ട് ശ്രീ.പി.വി.ദേവസ്യ, എസ് .എം.സി ചെയർമാൻ ശ്രീ.വി.മുസ്തഫ, പ്രിൻസിപ്പാൾ ശ്രീ.പി.കെ.വാസു, പ്രധാനധ്യാപിക ശ്രീമതി.ടെസ്സിമാത്യു, അധ്യാപകരായ രാജേന്ദ്രൻ.കെ.വി, മുനീർ.പി.എം, ഷാജുജോൺ എന്നിവർ സംസാരിച്ചു. കോവിഡ്കാലത്ത് പഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ളസമ്മാനവിതരണവും സ്കുളിൽ ആരംഭിച്ച ജൈവപച്ചകറി തോട്ടത്തിന്റെ പ്രവർത്തനോദ്ഘാടനവും ശ്രീ.എം.മുഹമ്മദ്ബഷീർ നിർവഹിച്ചു.