എൽ എം എസ് യൂ പി എസ് കോട്ടുകോണം / മികവുകൾ
വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം
സ്കൂളിൻ്റെ മികവുറ്റ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം.
ഉച്ചക്ക് ഒഴിവു സമയത്തു 1 മണി മുതൽ 1.30 വരെ വിജ്ഞാനപ്രദമായ ഒരുപാട് കാര്യങ്ങൾ റേഡിയോ എഫ് എം വഴി ചെയ്തിരുന്നു.തുടർന്ന് ദിവസവും 10 പൊതു വിജ്ഞാന ചോദ്യങ്ങൾ കുട്ടികൾക്ക് വിജ്ഞാന തരംഗം വഴി നൽകുകയും വർഷാവസാനം ഒരു മെഗാ ക്വിസ് സംഘടിപ്പിച്ചു സമ്മാനാര്ഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.പൊതു വിജ്ഞാനത്തിൻ്റെ ഒരു വലിയ ശേഖരം തന്നെ അതിലൂടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.രക്ഷകർത്താക്കളിൽ നിന്നും, നാട്ടുകാരിൽ നിന്നും കൈയ്യടി നേടിയ ഒരു പ്രവർത്തനമായിരുന്നു വിജ്ഞാന തരംഗം.
. 2 . ജന്മദിനത്തിന് ഒരു പുസ്തകം
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി' ഒരു വിദ്യാർത്ഥി ഒരു പുസ്തകം വിദ്യാലയത്തിന്' എന്ന പദ്ധതിക്ക് രൂപം കൊടുത്തത് വിദ്യാർത്ഥികളിൽ വായനയോടുള്ള പ്രാധാന്യം മനസ്സിലാക്കിപ്പിക്കുന്നതിനു സാധിച്ചു.ഈ പദ്ധതി കുട്ടികൾ സന്തോഷത്തോടെ സ്വീകരിക്കുകയും അവരുടെ ജന്മദിനത്തിന് വിദ്യാലയത്തിന് പുസ്തകങ്ങൾ നൽകുകയും ചെയ്തു.അങ്ങനെ പുസ്തകങ്ങളുടെ നല്ലൊരു ശേഖരം വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി.മറ്റ് കുട്ടികൾക്കും പ്രചോദനം ആകുന്നതിനു വേണ്ടി ജന്മദിനത്തിൽ കൊണ്ട് വരുന്ന പുസ്തകങ്ങൾ അസംബ്ലിയിൽ വച്ച് സ്വീകരിക്കുകയും ആ വിദ്യാർത്ഥിയെ അഭിനന്ദിക്കുകയും ചെയ്തു വരുന്നു.
3 .ഒരു ചോദ്യം ഒരു ദിനം
കുട്ടികളിൽ വായനാ ശീലം വർദ്ധിപ്പിക്കുന്നതിനും അതിലൂടെ പൊതു വിജ്ഞാനം നേടുന്നതിനായി ഒരു ദിനം ഒരു ചോദ്യം എന്ന പദ്ധതി നടത്തി വന്നു.ചോദ്യത്തിന്റെ ഉത്തരം കുട്ടികൾ തന്നെ കണ്ടെത്തി പെട്ടിയിൽ നിക്ഷേപിക്കുകയും ,തുടർന്ന് അസംബ്ലിയിൽ ശരി ഉത്തരം പറയുകയും ,ഉത്തരം കണ്ടെത്തി വന്ന കുട്ടികളെ അഭിനന്ദിക്കുകയും ,വർഷാവസാനം കൂടുതൽ ശരി ഉത്തരങ്ങൾ കണ്ടെത്തി വന്ന കുട്ടിക്ക് സമ്മാനം നൽകുകയും ചെയ്തു
. 4 .കൃഷി ലോകം
കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്".ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി വിളവെടുപ്പ് നടത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തത് അഭിമാനകരമായ നിമിഷങ്ങൾ ആയിരുന്നു
2019 -2020 അധ്യയന വർഷത്തിലെ ആദ്യ എസ് ആർ ജി മീറ്റിംഗിൽ പ്രഥമാധ്യാപകൻ ശ്രീ ക്രിസ്പിൻ സാറിൻ്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ആരംഭിക്കുന്നതിനു തീരുമാനമെടുത്തു .പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി അധ്യാപകർ പി ടി എ ,എം പി ടി എ ,എന്നിവരുടെ സഹകരണത്തോടെ പരിസ്ഥിതി
ദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചപച്ചക്കറികൾക്കും,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി.
ഉദ്ദേശ ലക്ഷ്യങ്ങൾ
1 നശിച്ചു കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുള്ള പഠനങ്ങളിൽ ഏർപ്പെടുന്നതിന്
2 കാർഷിക വിളകൾ,കാർഷിക ഉപകരണങ്ങൾ പരിചയപ്പെടുന്നതിന്
3 കൃഷിയുടെ മാഹാത്മ്യം മനസ്സിലാക്കുന്നതിനും ,കുട്ടികളിൽ അദ്ധ്വാനത്തിന്റെ മഹത്വത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന്
4 ജൈവ കൃഷി പരിചയപ്പെടുന്നതിന് ,സംയോജോത കൃഷിയുടെ സാധ്യതകൾ കണ്ടെത്തുന്നതിന്
5 കേരളത്തിലെ ഭൂപ്രകൃതി ,കാലാവസ്ഥ,മണ്ണിനങ്ങളെന്നിവയിലെ വൈവിധ്യം ,നെൽകൃഷി സംരക്ഷ്യ്ക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിന് ...............
കൂട്ടി ചേർത്തു