എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എസ്.എൽ.സി
തുടർച്ചയായ മൂന്നാം വർഷവും എസ്.എസ്.എൽ.സി യ്ക്ക് 100% വിജയം. 49 പേർക്ക് എല്ലാ വിഷയങ്ങൾക്കും A+

സ്കോളർഷിപ്പുകൾ
- എൻ.എം.എം.എസ്സ് സ്കോളർഷിപ്പിന് നിരവധി കുട്ടികൾ അർഹരായി.
-
സ്നേഹ സുരേഷ്
-
രേവതി.ആർ
-
സീര്യാനന്ദ്
-
ആരതി ജെ ഷാജി
-
ആനന്ദ്.ബി
- യു.എസ്.എസ് സ്കോളർഷിപ്പിന് നിരവധി കുട്ടികൾ അർഹരായി.
ഹരിതവിദ്യാലയം
2012 - 13 വർഷത്തെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ എൻ.ആർ.പി.എം ഹയർ സെക്കണ്ടറി സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. ഹരിപ്പാട് ബോയ്സിൽ വെച്ച് നടന്ന ചടങ്ങിൽ ട്രോഫിയും, പ്രശസ്തിപത്രവും നേച്ചർ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി.
ബാലശാസ്ത്രകോൺഗ്രസ്
ഇരുപത്തിഒന്നാമത് സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിന്റെ സീനിയർ വിഭാഗത്തിൽ എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനവും A ഗ്രേഡും. ഭോപ്പാലിൽ നടക്കുന്ന ദേശീയ സയൻസ് കോൺഗ്രസിലേക്ക് എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ച് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.
ആളോഹരി ഊർജ്ജ ഉപയോഗം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് നമുക്ക് ഇപ്പോഴും കുറവ് തന്നെയാണ്, എങ്കിലും നമ്മുടെ മനോഭാവത്തിലെ മാറ്റം കൊണ്ട് ഇനിയും ഉപഭോഗം കുറയ്ക്കാൻ പറ്റുമെങ്കിൽ വരും തലമുറയ്ക്ക് വേണ്ടി എന്ത് കൊണ്ട് നമുക്കത് ചെയ്തുകൂടാ? ഇതിനോരു പരിഹാര മാർഗം കണ്ടെത്തുകയായിരുന്നു പ്രോജക്ടിന്റെ ലക്ഷ്യം.
ഒന്നുകിൽ ഉൽപാദനം കൂട്ടുക അല്ലെങ്കിൽ ഉപഭോഗം കുറയ്ക്കുക, ഒരു വീട്ടിൽ ഒരു ബയോഗ്യാസ് പ്ലാന്റ് എന്ന ലക്ഷ്യം പൂർത്തിയാക്കുക
ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികളിലൂടെ വീടുകളിൽ എത്തിക്കുക
സൗരോർജം, തിരമാല, ഭൗമ താപോർജ്ജം, ജൈവാവശിഷ്ടങ്ങളിൽ നിന്നുള്ള ബയോഗ്യാസ് തുടങ്ങിയ ഊർജ്ജ സ്രോതസ്സുകൾ വ്യാപകമാക്കുക.
ഈ നിഗമനങ്ങളിൽ കുട്ടികൾ എത്തിച്ചേരുകയും പ്രോജക്ട് സമർപ്പിക്കുകയും ചെയ്തു.-
-
-
സെമിനാർ
-
സെമിനാർ
-
-
-
വിവരശേഖരണം
ശാസ്ത്രനാടകം
റവന്യൂ ജില്ലാ ശാസ്ത്രനാടകം എൻ.ആർ.പി.എം.എച്ച്.എസ്.എസ്.ന് ഹാട്രിക് വിജയം


ശാസ്ത്രമേള
ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായ മൂന്നു വർഷങ്ങളിൽ ഓവറോൾ കിരീടം.
2019- കേരളാ സ്റ്റേറ്റ് വുഷു - വെള്ളി
2019- കേരളാ സ്റ്റേറ്റ് കിക്ക്ബോക്സിങ് -സ്വർണം
2019- കേരളാ സ്റ്റേറ്റ് മ്യുആയ്തായ് -സ്വർണം
2019- നാഷണൽ മ്യുആയ്തായ് -സ്വർണം
2019- നാഷണൽ കരാട്ടെ -സ്വർണം
2020- സൗത്ത് ഇന്ത്യൻ മ്യുആയ്തായ് -വെള്ളി