ചരിത്രം
1962ല്‍ ചവറ ശങ്കരമംഗലത്ത് ഉണ്ടായിരുന്ന യു . പി സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുകയും ബൈഫ൪ക്കേഷനിലൂടെ ചവറ . ഗവ . ഗേള്‍സ് ഹൈസ്ക്കൂള് സ്ഥാപിക്കുകയും ചെയ്തു . എന്നാല്‍ ചവറയില്‍ ഒരു ഗവണ്മെന്റ് കോളേജ് വരുന്നതിനു വേണ്ടി 1981ല്‍ ഗേള്‍സ് ഹൈസ്കൂളിന്റെ സ്ഥലവും കെട്ടിടവും കോളേജിനു വേണ്ടി വിട്ടുകൊടുക്കുകയും 24 വ൪ഷം സെഷണല് സമ്പ്രദായത്തില്‍ ചവറ ബോയ്സ് ഹൈസ്ക്കൂളില്‍ പ്രവ൪ത്തിക്കുകയും ചെയ്തു . 2005 ജൂണ്‍ മാസം സെഷണല് സമ്പ്രദായം അവസാനിപ്പിച്ച് ഭാഗികമായി പണി പൂ൪ത്തീകരിച്ച ഗേള്‍സ് ഹൈസ്ക്കൂളിന്റെ കെട്ടിടത്തില്‍ പ്രവ൪ത്തനം ആരംഭിച്ചു . ഇപ്പോഴും ഈ സ്കൂളിന്റെ പണി പൂ൪ണമായും പൂ൪ത്തീകരിച്ചിട്ടില്ല . കഴിഞ്ഞ മൂന്നു വ൪ഷങ്ങളിലും എസ് .എസ് . എല്‍ . സി ക്ക് 95 % നു മുകളില്‍ വിജയം കരസ്ഥമാക്കിയിട്ടുണ്ട് .
ഭൗതികസൗകര്യങ്ങള്
1998ല്‍ 2 ഏക്ക൪ 62 സെന്റ് സ്ഥലം ഗേള്‍സ് ഹൈസ്ക്കൂളിനു വേണ്ടി അനുവദിച്ചു . നിലവില്‍ 18 ക്ലാസ് മുറികളും ഒരു ആഡിറ്റോറിയവും മാത്രമാണ് ഈ സ്ഥാപനത്തിനുളളത് . 700 ഓളം വിദ്യാ൪ത്ഥിനികള് 18 ഡിവിഷനുകളിലായി പഠിക്കുന്നു . സ്ഥാപിതമായി 47 വ൪ഷം പിന്നിട്ടെങ്കിലും ഈ സ്ഥാപനത്തിന്റെ ബാലാരിഷ്ടതകള്‍ ഇപ്പോഴും മാറിയിട്ടില്ല . ചുറ്റുമതിലില്ലാത്തതിന്റെ കുറവ് സുഗമമായ സ്കൂള്‍പ്രവ൪ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട് . കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- എയ്റോബിക്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- മാത്സ് ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- എക്കോ ക്ലബ്ബ്..
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍
കെ.വി.ജ്യോതിലാല്‍ ( പ്രശസ്ത ചിത്രകാരന്)