ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്


ഗ്രന്ഥശാല

വിവിധ വിഷയങ്ങളിലെ റഫറൻസ് ഗ്രന്ഥങ്ങൾ, ഉപനിഷത്തുകൾ, പുരാണ ഇതിഹാസങ്ങൾ,മഹാന്മാരുടെ ലേഖനങ്ങൾ, പഠനങ്ങൾ, ആത്മകഥകൾ, ജീവചരിത്രം,നിരവധി നോവലുകൾ, കഥകൾ, കവിതകൾ,ഇംഗ്ലീഷ് സാഹിത്യം,ബാലസാഹിത്യ കൃതികൾ, സയൻസ്, തമിഴ്, ഹിന്ദി, സംസ്‌കൃത പുസ്തകങ്ങൾ എന്നിവയുൾപ്പെടെ 25200 ഓളം പുസ്തങ്ങൾ ലൈബ്രറിയിലുണ്ട്. കോവിഡ് കാലത്തെ ബന്ധനാവസ്ഥയിലും വായന നഷ്ടപ്പെടുത്താതെ അദ്ധ്യാപകരും വിദ്യാർഥികളും ലൈബ്രറിയോട് ചേർന്ന് നിന്നതും അഭിനന്ദനാർഹമാണ്..

കോവിഡ് കാലത്ത് രക്ഷിതാക്കളാണ് പുസ്തകങ്ങൾ കുട്ടികൾക്കു വേണ്ടി കൊണ്ടുപോയിരുന്നത്.

നല്ല വായനാശീലമുള്ള അധ്യാപകരും കുട്ടികളുമാണ് ഈ പൊതുവിദ്യാലയത്തിലെ പുസ്തകപുരയുടെ യശസ്സ് ഉയർത്തുന്നത്.കൂടാതെ ക്ലാസ് ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ വായനാക്കുറിപ്പ് എഴുതാനും പുസ്തകങ്ങൾ എടുക്കുന്നതിനുള്ള കാർഡും കുട്ടികളുടെ ഡയറിയിൽ നൽകിയിരിക്കുന്നു.

   ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു.  കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്.  അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിനസങ്ങൾ അനുവദിച്ച് 3.30 മുതൽ 4.30 വരെ  പുസ്തക വിതരണം നടത്തുന്നു.  പിറന്നാൾ ദിനങ്ങളിൽ ചില കുട്ടികൾ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. ശ്രീമതി ആനി എസ് റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.വായനാദിനത്തോടനുബന്ധിച്ച് വായനശാലയിൽ പുസ്തകപ്രദർശനം നടത്തി. 
980mb