എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42029 (സംവാദം | സംഭാവനകൾ) ('വിശാലമായ ഗണിത ലോകത്തിന്റെ വാതായനങ്ങൾ വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിശാലമായ ഗണിത ലോകത്തിന്റെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നിട്ട് കൊണ്ട് പ്രവർത്തനം ആരംഭിച്ച ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുന്നു. നിലവിൽ നാൽപ്പത് വിദ്യാർത്ഥികളാണ് ക്ലബ്ബിലുള്ളത്. ഗണിത ക്ലബ്ബിന്റെ ഭാഗമായി വിപുലമായ ഗണിത ശാസ്ത്ര മേള സംഘടിപ്പിക്കാൻ സാധിച്ചു.ജൂൺ 19 പാസ്ക്കൽ ദിനത്തോടനുബന്ധിച്ചു ഗണിത വായന, ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു. ഡിസംബർ 22 ദേശീയ ഗണിത ദിനത്തോടനുബന്ധിച്ചു ഗണിത ദിനവുമായി ബന്ധപ്പെടുത്തി നടന്ന വീഡിയോ പ്രദർശനം വേറിട്ടൊരു അനുഭവമായി മാറി. അതോടൊപ്പം തന്നെ അന്നേ ദിവസം പുറത്തിറക്കിയ ഡിജിറ്റൽ മാഗസിൻ കാലാനുസൃതമായ മാറ്റങ്ങൾ നാം ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സാങ്കേതിക വിദ്യ ഗണിത വിദ്യാഭ്യാസപ്രക്രിയയിൽ ചെലുത്തുന്ന സ്വാധീനത്തെപറ്റിയും കുട്ടികളിൽ ധാരണയുണ്ടാക്കാനും അതോടൊപ്പം ഗണിത പഠനം ആസ്വാദ്യ കരമാക്കാനും വളരെയേറെ സഹായകമായി.