ജി എസ് സി വി എൽ പി എസ് അറക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എസ് സി വി എൽ പി എസ് അറക്കുളം | |
---|---|
വിലാസം | |
അറക്കുളം ജി എസ് സി വി എൽ പി എസ് അറക്കുളം,അറക്കുളം പിഒ , 685591 | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 04862253010 |
ഇമെയിൽ | nirmaladevipv555@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29221 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Nirmaladevi PV |
അവസാനം തിരുത്തിയത് | |
30-01-2022 | 29221 |
നൂറിൻറെ നിറവിൽ അറക്കുളം ശ്രീ ചിത്തിര വിലാസം ഗവൺമെൻറ്എൽപി സ്കൂൾ
അറക്കുളം ശ്രീചിത്തിര വിലാസം സർക്കാർ പ്രാഥമിക
വിദ്യാലയം 2022 മേയ് മാസത്തിൽ നൂറു വയസ് പൂർത്തിയാക്കി നൂറ്റിയൊന്നാം വയസിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. 1922 മേയ് മാസം 20 നു സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസ, സാമൂഹിക,സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർക്ക് അക്ഷരവഴിയിൽ വെളിച്ചമായി വർത്തിച്ച ചിത്തിര സ്കൂൾ ഇന്നും അറക്കുളം ഗ്രാമത്തിൻറെ താരശോഭയായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
തൊടുപുഴ-മൂലമറ്റം റോഡിന് സമീപം മികച്ച ഭൌതീക സാഹചര്യങ്ങളോടെ നിലകൊള്ളുന്ന സ്കൂൾ ആണ് ജിഎസ്‌സിവി എൽപി സ്കൂൾ അറക്കുളം. അത്യാധുനിക രീതിയിൽ ഡിജിറ്റൽ സംവിധാനങ്ങളോടെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഓരോ ക്ലാസ്സിനും പ്രത്യേകം ക്ലാസ്സ്മുറികൾ,കമ്പ്യൂട്ടർ സംവിധാനം ഇവ ഉണ്ട്. ടൈൽ പാകിയതാണ് മുറികളെല്ലാം. ടോയിലേറ്റ് സൌകര്യവും ജലലഭ്യതയും ഉണ്ട്.സ്കൂൾ മുറ്റവും ടൈലിട്ടു ഭംഗിയാക്കിയതാണ്.