ഉപയോക്താവ്:26009

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26009 (സംവാദം | സംഭാവനകൾ)

1943-ൽ നല്ലവരായ നാട്ടുകാരുടെയും , കേരളാ കോൺഗ്രസ്സിന്റെ പ്രഥമ നേതാവായിരുന്ന ശ്രീ . കുട്ടി സാഹിബിന്റെയും ശ്രീ മാധവ മേനോൻ സാറിന്റെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി അൽഫാറൂഖിയ എന്ന അറിവിന്റെ ക്ഷേത്രം സ്ഥാപിതമായി . ചേരാനെല്ലൂരിന്റെ ഹൃദയ ഭാഗത്തു എല്ലാ വിധ സൗകര്യങ്ങളോടെയും ഏകദേശം രണ്ടേക്കർ സ്ഥലത്തു തലയെടുപ്പോടെ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. സേവനം മാത്രം ലക്ഷ്യമാക്കിയ അധ്യാപകരാണ് ഇവിടെ അധ്യാപനം നടത്തിയിരുന്നത് . ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെയും ഏലൂർ, കടമക്കുടി ,കോതാട്, ചിറ്റൂർ പ്രദേശങ്ങളിലെ 3000 ത്തോളം കുട്ടികളാണ് 1970 വരെ ഇവിടെ പഠനം നടത്തിയിരുന്നത്.

       1993  സെപ്റ്റംബർ 20 ന്  സ്കൂളിന്റെ ഔദ്യാഗിക രക്ഷാകർത്താവായി  ബഹു . കാന്തപുരം എ പി അബൂബക്കർ മുസലിയാർ സ്ഥാനമേറ്റു. അൽഫാറൂഖിയ സ്കൂൾ പുതിയ മോടിയിലും രൂപത്തിലും ഭൗതികമായും മെച്ചപെടുത്തി.2014  ഓഗസ്റ്റ് വരെ ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആയിരുന്നു ഈ വിദ്യാലയം. 2014 ഓഗസ്റ്റിൽ മാനേജ്മെന്റിന്റെയും ചേരാനെല്ലൂർ പഞ്ചായത്തിന്റെയും ബഹു എം .എൽ .എ  ശ്രീ ഹൈബി ഈഡന്റെയും പരിശ്രമഫലമായി അൽ ഫാറൂഖിയഹൈസ്കൂളിൽ നിന്നും അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു .  ഹയർസെക്കണ്ടറിയുടെ പുതിയ ബാച്ച് 50  കുട്ടികളെ ഉൾപ്പെടുത്തി ഓഗസ്റ്റിൽ പ്രവത്തനം ആരംഭിച്ചു  . സ്കൂളിന്റെ ഉയർച്ചക്കും കുട്ടികളുടെ എല്ലാവിധ ഉയർച്ചക്കും വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന മാനേജ്മെന്റും സ്റ്റാഫുമാണ് ഈ വിദ്യാലയത്തിന്റെ ശക്തി. അർപ്പണ മനോഭാവത്തോട് കൂടി പ്രവർത്തിക്കുന്ന വിദ്യാലയ വികസന സമിതി അംഗങ്ങൾ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അധ്യാപകർ എല്ലാം തന്നെ ഈ സ്കൂളിന്റെ  മുതൽക്കൂട്ട്  ആണ്. ഇതെല്ലാം തന്നെ കുട്ടികളുടെ അക്കാദമിക് മികവും കലാകായികവുമായ മികവുകൾക്ക് കളമൊരുക്കി.
26009
വിലാസം
ചേരാനെല്ലൂർ

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-12-201626009


"https://schoolwiki.in/index.php?title=ഉപയോക്താവ്:26009&oldid=150322" എന്ന താളിൽനിന്ന് ശേഖരിച്ചത്