പി.പി.എം.എച്ച്.എസ്. കാരക്കോണം/സ്കൗട്ട്&ഗൈഡ്സ്

18:38, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PPMHS KARAKONAM (സംവാദം | സംഭാവനകൾ) (''''<u>കേരള സംസ്ഥാന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്</u...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള സംസ്ഥാന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

1907-ൽ ബേഡൻ പൗവൽ പ്രഭു വിഭാവനം ചെയ്ത ഉദ്ദേശ്യം,തത്വങ്ങൾ, രീതി എന്നിവയ്ക്ക് അനുസൃതമായി ജാതി,മത,വർഗ്ഗ,വർണ്ണ,ഭാഷാ വ്യത്യാസങ്ങൾക്കും കക്ഷി,രാഷ്ട്രീയ,ചിന്തകൾക്കും അതീതമായി യുവജനങ്ങളുടെ സമ്പൂർണ്ണ വ്യക്തിത്വ വികസനവും സാമൂഹിക നന്മയും സാഹോദര്യവും ലക്ഷ്യമാക്കി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഉത്തമപൗരന്മാരെ വളർത്തിയെടുക്കാനുള്ള അതിമഹത്തായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് സ്കൗട്ടിങ്.

മൂന്നു വയസ്സു മുതൽ 25 വയസ്സു വരെയുള്ള യുവജനങ്ങളുടെ കായികവും ബൗദ്ധികവും വൈകാരികവും ബൗദ്ധികവും വൈകാരികവും സാമൂഹികവും ആത്മീയവുമായ അന്ത:ശക്തികളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ വ്യക്തികളെന്ന നിലക്കും ഉത്തരവാദിത്വമുള്ള പൗരന്മാരെന്ന നിലക്കും പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ സമൂഹം എന്ന നിലയിൽ സംഭാവന നൽകുക എന്നതാണ് ഈ പ്രസ്ഥാനത്തിൻറെ ഉദ്ദേശ്യം. 1907-ൽ ബേഡൻ പവ്വൽ ലണ്ടനിൽ തുടങ്ങിയ പ്രസ്ഥാനം 1908-ൽ കോട്ടയം സിഎംഎസ് കോളേജിൽ സ്കൗട്ട് ഗ്രൂപ്പായി ആരംഭിച്ചത്. 1918-ൽ ഔദ്യോഗികമായി തിരുവിതാംകൂറിൽ സ്കൗട്ടിങ് ആരംഭിച്ചു.സ്വാതന്ത്ര്യലബ്ധിക്കുശേഷം 1950-ൽ രൂപീകരണവും പ്രസ്ഥാനത്തിൻറെ എക്സാം രക്ഷാധികാരിയായി ഇന്ത്യയുടെ പ്രസിഡണ്ടിനെ ചുമതലയിൽ ഇന്ത്യയിൽ വ്യാപിക്കുകയും വ്യാപിപ്പിക്കുകയും ചെയ്തു.കേരളത്തിൽ കേരള സംസ്ഥാന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ പ്രസ്ഥാനം ആയി മാറുകയും ചെയ്തു.

ഈശ്വരനോടും മറ്റുള്ളവരോടും തന്നോടുള്ള കടമ വളർത്തിയെടുക്കുന്ന ഒരു നിയമത്തെയും പ്രതിജ്ഞയെയും അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം. മഹാത്മാഗാന്ധിയുടെ വാക്കുകളെ ഓർമ്മപ്പെടുത്തുന്ന പ്രവർത്തന രീതിയാണ് നമ്മുടെ വിദ്യാലയത്തിൽ മറ്റു വിദ്യാലയങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഓരോ ഭവനങ്ങളിലും ഒരു സ്കൗട്ട് എങ്കിലും ഉണ്ടാകണമെന്ന്, അതുപോലെ നമ്മുടെ വിദ്യാലയത്തിൽ 6 സ്കൗട്ട് യൂണിറ്റുകളും 3ഗൈഡ് യൂണിറ്റുകളും നിസ്വാർത്ഥമായി പ്രവർത്തിച്ചുവരുന്നു.ഓരോരുത്തരും കൂടുതലും വാതിൽപുറങ്ങളിലെ പ്രകൃതിയുമായി ബന്ധപ്പെട്ടുകൊണ്ട് കളികളും ഉപയോഗപ്രദമായ നൈപുണ്യങ്ങളും സാമൂഹ്യസേവനങ്ങളും ഉൾപ്പെടെ പങ്കെടുക്കുന്നവരുടെ താല്പര്യത്തെ അടിസ്ഥാനപ്പെടുത്തി ക്രമപ്രവർത്തവും ഉത്തേജകവുമായ വിവിധ പ്രവർത്തനപരിപാടികൾ കുട്ടികളുടെ ശാരീരിക,മാനസിക, ധാർമികമായ വളർച്ചയ്ക്ക് പ്രയോജനം ചെയ്യുകയും ഉത്തമ പൗരന്മാരായി വളർന്നുവരുന്നു.പാറശ്ശാല ലോക്കൽ തലത്തിലും നെയ്യാറ്റിൻകര ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും നമ്മുടെ വിദ്യാലയത്തിൽ വളരെയേറെ അവാർഡുകൾ കരസ്ഥമാക്കി. അതോടൊപ്പം ബഹുമാനപ്പെട്ട കേരള ഗവർണറുടെ അവാർഡിനും ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ അവാർഡിനും അർഹത നേടുന്നു എന്നത് മഹത്തരമായ കാര്യമാണ്. ലോകത്തെ ഏറ്റവും വലിയ യൂണിഫോം സംഘടനയിൽ പ്രവർത്തിക്കാൻ കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി കൊടുത്തു കൊണ്ട് നമ്മുടെ അക്ഷരമുത്തശ്ശി ജൈത്രയാത്ര തുടരുന്നു