കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഹയർസെക്കന്ററി

ചിത്രോത്സവം - വരകളിൽ മുഴക്കി 250 വിദ്യാർത്ഥികൾ

വിദ്യാർത്ഥികളിൽ ലോക്ഡൗൺ കാലത്തുണ്ടായ മാനസിക സമ്മർദ്ദം കുറക്കുക എന്ന ലക്ഷ്യത്തോടെ ഹയർ സെക്കണ്ടറി വിഭാഗം നടത്തിയ ചിത്രോത്സവം എന്ന പരിപാടി ഏറെ ജനശ്രെദ്ധ നേടി. ഒരിക്കൽ പോലും ചിത്രങ്ങൾ വരച്ചിട്ടില്ലാത്തവരും ചിത്രം വരച്ചത് കുട്ടികളിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. 'ലോക്ഡൗൺ കാലത്തുണ്ടായ മാനസിക പരിക്കുകളെ കലയിലൂടെ നേരിടുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം' എന്ന പ്രശസ്‌ത ചിത്രകാരൻ സോമൻ കടലൂരിന്റെ വാക്കുകൾ അന്വർത്ഥമാക്കുന്ന രീതിയിലായിരുന്നു കുട്ടികളുടെ പ്രകടനം.