ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ) ('= '''ദിനാചരണങ്ങൾ''' = ദിനാചരണങ്ങളെ കേവലം ചടങ്ങ് മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ദിനാചരണങ്ങൾ

ദിനാചരണങ്ങളെ കേവലം ചടങ്ങ് മാത്രമാക്കാതെ  വ്യത്യസ്തതകളുടെ  വിരുന്നൊരുക്കിയാണ് ഈ വിദ്യാലയം ആഘോഷിക്കാറുള്ളത്. ഓരോ ദിനാചരണത്തിലും കേവലം ക്വിസ് പ്രോഗ്രാമും ചില മത്സരങ്ങളും സംഘടിപ്പിക്കുക എന്നതിനപ്പുറത്തേയ്ക്ക് വൈവിധ്യങ്ങളായ, പാഠപുസ്തകത്തിലെ പഠനനേട്ടങ്ങൾക്ക് അനുയോജ്യമായ പ്രവ‍ത്തന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി കുഞ്ഞുങ്ങൾക്ക് അനുഭവേദ്യമാക്കുക എന്ന പ്രയത്നം കൂടി അധ്യാപകർ ഏറ്റെടുക്കാറുണ്ട്.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം കടന്നുപോകുമ്പോൾ ഊർങ്ങാട്ടിരി എ എൽ പി സ്കൂളിന് അഭിമാനിക്കാനേറെയുണ്ട്. ഓരോ പരിസ്ഥിതി ദിനത്തിലും സർക്കാർ ഉത്തരവുകളും ഹരിതപെരുമാറ്റചട്ടവും എല്ലാം വരുമ്പോൾ വര്ഷങ്ങൾക്ക് മുന്നേ തന്നെ പ്ലാസ്റ്റിക്ക് രഹിത കാമ്പസ് ആയ ഈ വിദ്യാലയത്തിൽ പരിസ്ഥിതി ദിനത്തിലും പരിസ്ഥതി അവബോധം മക്കളിലേക്ക് നൽകാൻ ഉതകുന്ന പ്രവർത്തനങ്ങളാണ് നടത്താറുള്ളത്. അന്നേ ദിവസം ശേഖരിക്കുന്ന ഫലവൃക്ഷത്തൈകളുടെ വിത്തിനങ്ങൾ പേപ്പ‍ഗ്ലാസിൽ മണ്ണ് നിറച്ച് നട്ട് പരിപാലിക്കുകയും തൈകളായികഴിഞ്ഞാൽ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയം ചെയ്യാറുണ്ട്. പ്ലാസ്റ്റിക്കിനെതിരായ ചിന്ത കുഞ്ഞുമനസിലേക്ക് പതിയുന്നതിന് സഹായിക്കുന്ന ചെറിയ സിനിമകളും സംസാരങ്ങളും എല്ലാം മക്കളോട് നടത്താറുണ്ട് നമ്മൾ.

വായനാദിനം

ഓരോ വായനാദിനവും പുസ്തകവായനയുടേയും പുസ്തകങ്ങളുടേയും ചിന്തകൾ മനസിൽ പതിയുന്നതിനുള്ള പ്രവർത്തനങ്ങൾ നമ്മൾ ആസൂത്രണം ചെയ്യാറുണ്ട്. ജൂൺ 19 ന് വിദ്യാലയത്തിൽ നടക്കുന്ന പുസ്തകപ്രദർശനം, അന്നേദിവസം തന്നെ വിവിധ വ്യത്കികളുടെ സ്പോൺസർഷിപ്പിൽ നമ്മൾ ദിനപത്രങ്ങൾ ക്ലാസുകളിലേയ്ക്ക് വരുത്തി തുടങ്ങും, ക്ലാസ് ലൈബ്രറികളെ പുതിയ പുസ്തകങ്ങൾ കൂടി ചേർത്ത് ശക്തിപ്പെടുത്തും. ഒന്നാം ക്ലാസിൽ നിന്ന് തന്നെ ഓരോ കുട്ടിക്കും സ്വന്തമായി നൽകുന്ന ലൈബ്രറി രജിസ്റ്റർ ഓരോ കുട്ടിയുും സൂക്ഷിക്കുന്നു. ക്ലാസ് ലൈബ്രറിയിൽ നിന്ന് പുസ്തകം എടുക്കുന്നത് ഈ രജിസ്റ്ററിൽ രേഖപ്പെടുത്തും. അങ്ങനെ നാലാം ക്ലാസിലെത്തുന്ന കുട്ടി എത്രപുസ്തകങ്ങൾ വായിച്ചു തീർത്തുഎന്ന് തെളിവുണ്ടാകുന്ന രീതിയിലാണ് ഈ രജിസ്റ്റർ ഉപകാരപ്പെടുക.

ചാന്ദ്രദിനം

കുട്ടികൾ രാവിലെ വിദ്യാലയത്തിലെത്തിയപ്പോൾ അവരെ എതിരേൽക്കുന്നത് ഒന്നരയാൾ പൊക്കത്തിലുള്ള റോക്കറ്റ് മാതൃക. അവിടുന്നങ്ങോട്ട് റോക്കറ്റ് ചിത്രങ്ങളും , ISRO യുടെ ചരിത്രവും ഇതുവരെ യുള്ള ചാന്ദ്ര ദൗത്യങ്ങളും വിശദീകരിക്കുന്ന സചിത്ര പാനലുകൾ. മായി ചാന്ദ്രദിന ഗാന വുും ഗ്രഹങ്ങളെ പരിചയപ്പെടുത്തുന്ന 8 ഗ്രഹങ്ങളും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും തങ്ങളുടെ പ്രത്യേകതകൾ വിശദീകരിച്ച് കുഞ്ഞുങ്ങൾക്ക് മുന്നിലെത്തുന്ന അവതരണവും എല്ലാം നാലാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നു. ചാന്ദ്രമനുഷ്യൻറെ വേഷത്തിലെത്തിയ കൂട്ടുകാരൻ അവരുടെ കണ്ണുകൾക്ക് തിളക്കമേകും . ചാന്ദ്രമനുഷ്യനോട് സംവദിച്ച് സംശയങ്ങൾ തീർക്കും അങ്ങനെ അങ്ങനെ മാനം നോക്കൽ ഒരു ശീലമാക്കുന്ന തലത്തിലേയ്ക്ക് മക്കളെ മാറ്റിയെടുക്കാൻ ചാന്ദ്രദിനം ഉപകാരപ്പെടുത്തും.

ഹിരോഷിമ-നാഗസാക്കി ദിനം

സ്വാതന്ത്ര്യ ദിനം

അധ്യാപകദിനം

ഗാന്ധിജയന്തി

കേരളപ്പിറവി ദിനം

ശിശുദിനം

പാലിയേറ്റീവ് ദിനം