സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കായിക രംഗം 2021

പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'സാറാ 93' എഴുപുന്ന സെന്റ് റാഫേൽസ് സ്കൂളിലേക്ക് സ്പോർട്സ് കിറ്റുകൾ കൈമാറുന്നു

കോവിഡ് മഹാമാരിക്കു ശേഷം വിദ്യാലയം തുറന്ന് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ

2021 November 22 ന് 1993 SSLC Batch (സാറാ 93 ) കാർ നമ്മുടെ വിദ്യാലയത്തിൽ വരികയും ഏകദേശം പതിനായിരം (10,000) രൂപയുടെ കായിക ഉപകരണങ്ങൾ ബഹു: സ്ക്കൂൾ മാനേജർ ഫാ.പോൾ ചെറു പള്ളിയെ ഏൽപ്പിച്ചത് കായികരംഗത്തിന്റെ വളർച്ചയ്ക്ക് പ്രചോദനമായി തീർന്നു.

തുടർന്ന് കോവിഡ് മാനദണ്ഢം പാലിച്ച് പല ദിവസങ്ങളിലായി LP, UP, HS എന്നീ വിഭാഗത്തിന്റെ Sports ടീമിലേക്കുള്ള സെലക്ഷൻ നടക്കുകയുണ്ടായി. തിരഞ്ഞെടുക്ക പ്പെട്ട കായിക താരങ്ങൾക്കായുള്ള കായികപരിശീലന കോച്ചിംഗ് ക്യാമ്പ് (കുതിപ്പ് 2021 ) Dec 27, 28, 29 ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 12.30 pm വരെ നടന്നു.

ക്യാമ്പിൽ കായിക പരിശീലനം നൽകിയത് സംസ്ഥാന, ദേശീയ കായികതാരങ്ങളായിരുന്നു എന്നത് ഈ ക്യാമ്പിന്റെ സവിശേഷതയായിരുന്നു.

150 കുട്ടികൾ പങ്കെടുത്ത കായികപരിശീലന ക്യാമ്പിന്റെ അവസാന ദിവസം നടന്നകായിക മത്സരത്തിൽ കുട്ടികൾ വീറും വാശിയോടെയും മത്സരത്തിൽ പങ്കെടുത്തത് ആകർഷണീയമായിരുന്നു.

ബഹു : സ്ക്കൂൾ മാനജരച്ചന്റെ അനുഗ്രഹാശിസ്സുകളോടു കൂടി തുടങ്ങിയ ക്യാമ്പിൽ നിരവധി പ്രമുഖർ പങ്കെടുക്കുകയും കായികതാരങ്ങൾക്ക് മെഡലുകൾ നൽകി ആദരിക്കുകയും ചെയ്തു.

കായിക ക്യാമ്പിന്റെ ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം വിവിധ പ്രായ വിഭാഗത്തിലുള്ള കുട്ടികളുടെ Foot Ball ടീമിലേക്കുള്ള സെലക്ഷനും നടക്കുകയുണ്ടായി.

കായിക പരിശീലന ക്യാമ്പിലുടനീളം ബഹു : രക്ഷിതാക്കളുടെ പിന്തുണ വളരെ വലുതായിരുന്നു എന്നതും ഈ ക്യാമ്പിന്റെ വിജയത്തിന് കാരണമായി തീർന്നു.