വടകര ഈസ്ററ് ജെ ബി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16841vejbs (സംവാദം | സംഭാവനകൾ) ('സ്കൂൾ സ്ഥിതി ചെയ്യുന്നത് 7 1/2 സെന്റ്ൽ ആണ്. സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ സ്ഥിതി ചെയ്യുന്നത് 7 1/2 സെന്റ്ൽ ആണ്. സ്കൂൾ മുഴുവനായും ടൈൽ വിരിച്ചിട്ടുണ്ട്. സ്കൂളിന്റെ മുന്നിലായി ഇന്റർലോക്ക് ചെയ്ത കളിസ്ഥലം ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രേത്യേകമായി ഓരോ ശൗചാലയം ഉണ്ട്. പഠനത്തിന് സഹായകമായ ഒരു ഡിജിറ്റൽ ലൈബ്രറി സ്കൂളിനുണ്ട്. ഒരു പ്രധാനധ്യാപകനും 4 അധ്യാപകരും ആണ് ഉള്ളത്. ക്ലാസുകൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ഒരു സ്മാർട്ട്‌ ക്ലാസ്സ്‌റൂം ഉണ്ട്. 2021ഓടുകൂടി സ്കൂൾ ഹൈടെക് ആക്കിയിട്ടുണ്ട്.

LKG, UKG ക്കായി പ്രേത്യേകം ക്ലാസ്സ്‌റൂമുകൾ ഉണ്ട്. കുടിവെള്ള സൗകര്യത്തിനായി കിണർ, ജലശുദ്ധീകരണ യന്ത്രവും ഉണ്ട്.സ്കൂളിന്റെ മുന്നിലായി വിദ്യാർഥികൾ പരിപാലിക്കുന്ന ചെറിയൊരു പൂന്തോട്ടവും ഉണ്ട്.കുട്ടികളുടെ അഭിരുചി വർധിക്കുന്നതിനായി ചെറിയൊരു പച്ചക്കറി തോട്ടം ഉണ്ട്.പച്ചക്കറി തോട്ടത്തിലേക്കുള്ള വളം സ്കൂളിൽ തന്നെയുള്ള മാലിന്യ കമ്പോസ്റ്റ് വഴി ലഭിക്കുന്നു. കുട്ടികൾക്കു indoor outdoor ഗെയിംസ് സൗകര്യങ്ങളും ഉണ്ട്. കുട്ടികൾക്കുള്ള വാഹന സൗകര്യം ഉണ്ട്.