സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/വിദ്യാരംഗം
ശ്രീമതി റോസിലി ജോൺ ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു.2021-22 അധ്യയനവർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂലൈ 14ന് ഉച്ചയ്ക്ക് 2.30ന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തി. ഈശ്വര പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു. ശ്രീമതി റോസിലി ജോൺ സ്വാഗതമാശംസിച്ചു. സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ബീന സി സി അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾ എന്താണെന്ന് ബീന ടീച്ചർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചത് നമ്മുടെ പ്രദേശവാസിയും പ്രമുഖ ചുമർചിത്ര കലാകാരനുമായ ശ്രീ അനുരാജ് കൊങ്ങാണ്ടൂർ ആണ്. അദ്ദേഹം ചുമർചിത്രകലയെ കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും സംസാരിച്ചു. അദ്ദേഹത്തിന്റെ ചുമർചിത്രങ്ങളെ കുറിച്ചുള്ള ഒരു വീഡിയോ മീറ്റിംഗിൽ പ്രദർശിപ്പിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. സുനിൽ എസ് ആശംസകളർപ്പിച്ചു. അധ്യാപിക ശ്രീമതി ഡാന്റി തോമസ് കൃതജ്ഞത അർപ്പിച്ചു.