സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/മാനേജ്‌മെന്റ്

15:31, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25094HS (സംവാദം | സംഭാവനകൾ) ('ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ എറണാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ എറണാകുളം പ്രോവിൻസിൻ്റെ നേതൃത്വത്തിലുള്ള കിടങ്ങൂർ സെൻ്റ്.ജോസഫ്സ് ഹൈസ്ക്കൂൾ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി കിടങ്ങൂരിലെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനിസഭയുടെ മേൽനോട്ടത്തിൽ മികച്ച പ്രവർത്തനമാണ് ഇക്കാലമത്രയും സെൻ്റ് ജോസഫ്സ് സ്കൂൾ കാഴ്ച വച്ചിട്ടുള്ളത്. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിലെല്ലാം തന്നെ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു. അതോടൊപ്പം കുട്ടികളുടെ വ്യക്തിത്വവികസനത്തിനുള്ള പരിശീലന പരിപാടികൾ ആവിഷ്ക്കരിക്കുന്ന കാര്യത്തിലും മാനേജ്മെൻ്റ് ശ്രദ്ധ വയ്ക്കുന്നു. FCC സന്യാസിനീസമൂഹത്തിന്റെയും കലാകാലങ്ങളിലെ മാനേജ്മെന്റിന്റെയും ദീര്ഘവീക്ഷണത്തിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന ഈ ഉന്നതനിലവാരത്തിന്റെ അടിസ്ഥാനം.റവ.സി.അനീറ്റ ജോസാണ് സ്കൂൾ മാനേജർ.സി. റ്റെസിൻ ആണ് സ്‌കൂളിലെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്.ഇവരുടെ മേൽനോട്ടത്തിൽ കുട്ടികളുടെ വിദ്യാഭ്യാസപരവും വ്യക്തിപരവുമായ ഉന്നമനത്തിനും വളർച്ചക്കുമായി 39 അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു.