ഗവ യു പി എസ് മാതശ്ശേരിക്കോണം/കുറുവാ ദ്വീപ്

15:13, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (കുറുവാ ദ്വീപ് എന്ന താൾ ഗവ യു പി എസ് മാതശ്ശേരിക്കോണം/കുറുവാ ദ്വീപ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വയനാട്ടില്‍ യാത്ര ചെയ്യുന്ന സഞ്ചാരികളില്‍ പലരും അന്വേഷിക്കുന്ന സ്ഥലമാണ് കുറുവ ദ്വീപ്. വയനാട്ടിലെ കബനി നദിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് സമൂഹമാണ് കുറുവ ദ്വീപ്. 950 ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന നിരവധി ദ്വീപുകള്‍ ഇവിടെയുണ്ട്. എന്നാല്‍ ഇവയില്‍ മൂന്ന് ദ്വീപുകളില്‍ മാത്രമേ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളു
ഇടതൂര്‍ന്ന വനങ്ങളാണ് കുറുവാ ദ്വീപില്‍ ഉള്ളത് അതിനാല്‍ ഇവിടെ ആള്‍ താമസം ഇല്ല. നിരവധി അപൂര്‍വയിനം പക്ഷികളുടേയും മൃഗങ്ങളുടേയും വിഹാര കേന്ദ്രം കൂടിയാണ് കുറവാ ദ്വീപ്. ഓര്‍ക്കിഡ് വര്‍ഗ്ഗത്തില്‍പ്പെട്ട നിരവധിയിനം പുഷ്പങ്ങളും ഇവിടെയുണ്ട്
മാനന്തവാടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയില്‍ നിന്ന് കാട്ടിക്കുളം വഴി കുറുവ ദ്വീപില്‍ എത്തിച്ചേരാം. കാട്ടിക്കുളത്ത് നിന്ന് ഏകദേശം 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുറുവാ ദ്വീപില്‍ എത്താം