ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)

13:26, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004-09 (സംവാദം | സംഭാവനകൾ) ('<br><b><u>ഞാനും എന്റെ കുട്ടിയും:</u></b> വ്യത്യസ്ത ജീവിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ഞാനും എന്റെ കുട്ടിയും: വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും വരുന്ന പഠിതാക്കളുടെ ആർജിതമയ അറിവ് കഴിവ് താൽപര്യം എന്നിവ വ്യത്യസ്തമായിരിക്കും കുട്ടികൾക്ക് അവരുടെ വീട്ടിൽ നിന്നും ലഭിക്കേണ്ട സ്നേഹം, പരിഗണന, സുരക്ഷിതത്വ ബോധം, അംഗീകാരം എന്നിവെ ഏറിയും കുറഞ്ഞുമാണ് ലഭിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഓരോ കുട്ടിയെയും ഓരോ യൂണിറ്രായി പരിഗണിക്കുക എന്ന ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയാണ് ഞങ്ങൾ ഞാനും എന്നെ കുട്ടിയും എന്ന പ്രോജകട്് ഏറ്റെടുത്തത്. വ്യക്തി പരവും കുടുംബപരവുമായ പശ്ചത്തലം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ എല്ല ക്ലസധ്യാപകരും അവരവരുടെ കുട്ടികളുടെ വീട് സന്ദർശിച്ച് ,കുട്ടികളുടെ ഗാർഗികപരിസരം അനുഭവസ്ഥമാക്കിയ അധ്യാപകർ എന്ന നിലയിലുള്ള അഭിമാനബോധവും സഹരക്ഷിതാവായി വഴികാട്ടാനുള്ള അനുകരണീയമായ മാതൃക യാാകാനും ഇവിടത്തെ അധ്യാപകർക്ക് ഞാനും എന്റെകുട്ടിയും എന്ന പ്രോജ്കടിലൂടെ സാധ്യമാാണ്. 5-ം ക്ലാാസിൽ പുതുതാായി വന്നു ചേരുന്ന കുട്ടിക്ക് ഒരു പോർട് ഫോളിയോ കൊടുക്കുന്നു. കുട്ടികളുടെ എല്ലാ വിവരങ്ങളും അതിൽ രേഖപ്പെടുത്തുന്നു. ‌ഓരോ അധ്യനവർഷവും ഒരു പോർട്ഫോളിയോ കൈമാറുന്നു അങ്ങനെ കുട്ടി ഏതു ക്ലാസ് വരെ ഈ സ്കൂളിൽ തുടരുന്നുവോ ആ കാലയളവ് വരെയുള്ള എല്ലാാ വിവരങ്ങളും കുട്ടിയുടെ ഈ പോർട്ഫോളിയോ വഴി മനസ്സിലക്കുന്നു.