ഗണിത ക്ലബ്
ഗണിത ക്ലബ് ഈ സ്കൂളിൽ കാര്യക്ഷമമായി നടന്നു വരുന്നു. ഓഷിൻ ടീച്ചർ ഇതിനു നേതൃത്വം വഹിക്കുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ വസ്തുക്കൾ ഉണ്ടാക്കുകയും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അവ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്. കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗണിത ക്ലബ്ബ് പ്രധാനമായ പങ്കുവഹിക്കുന്നു.... കൂടാതെ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുക,ദിനാചരണങ്ങൾ നടത്തുക, ഗണിത പ്രവർത്തനങ്ങളിൽ പങ്കാളികളാകുക തുടങ്ങിയവയും ക്ലബ്ബിന്റെ പ്രധാനലക്ഷ്യങ്ങൾ ആണ്..