സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/സ്കൗട്ട്&ഗൈഡ്സ്
BHARAT SCOUT AND GUIDE
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഗൈഡ് പ്രസ്ഥാനം 1992 -ൽ വിദ്യാലത്തിൽ ആരംഭിച്ചു. ജൂൺ 5 പരിസ്ഥിതി ദിനം തൊട്ട് സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക്ക് ഡേ തുടങ്ങിയ എല്ലാ ദിനാചരണങ്ങളിലും വിവിധ തരം പ്രവർത്തനങ്ങൾ നടത്തി വരുന്നു. വൃക്ഷത്തൈ നടീൽ, പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ട നിർമ്മാണം ഇവയെല്ലാം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തി.ആറാം ക്ലാസ്സുമുതലുള്ള കുട്ടികളാണ്guide ൽ ഉള്ളത്. എല്ലാ ബുധനാഴ്ചയുംguide ൻ്റെ ക്ലാസ്സുകൾ നടത്തി വരുന്നു. ഇപ്പോൾ 24 കുട്ടികൾ പ്രസ്ഥാനത്തിൽ അംഗങ്ങളാണ്. ഓരോ വർഷവും രാജ്യ പുരസ്കാർ പരീക്ഷയെഴുതി കുട്ടികൾ അർഹത നേടുന്നു 2020-21 SSLC Batch ൽ 8 കുട്ടികൾ രാജ്യ പുരസ്കാർ പരീക്ഷ പാസ്സായി.2020-ൽ Scout and guide ൻ്റെ ഒരു ഏകദിന ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. ക്യാൻസർ രോഗികൾക്ക് മുടി നൽകുന്നതിൻ്റെ ഭാഗമായി ഗൈഡ്കുട്ടികൾ അവരുടെ മുടി മുറിച്ചുനൽകി. covid ൻ്റെ പശ്ചാത്തലത്തിൽ ഇപ്പോൾ guide ക്ലാസ്സുകൾ online ആയി നടത്തുന്നു.