കൂടുതൽ വായിക്കുക/പി.ടി.എ., എം.ടി.എ., എസ്.എം.സി.

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48203 (സംവാദം | സംഭാവനകൾ) ('ഞങ്ങളുടെ സ്കൂളിലെ ഈ സമിതികളെല്ലാം വളരെ സഹകരണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഞങ്ങളുടെ സ്കൂളിലെ ഈ സമിതികളെല്ലാം വളരെ സഹകരണത്തോടെ ഒത്തൊരുമിച്ചാണ് പ്രവർത്തിക്കുന്നത്.അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ് അവർ.അവരുടെ സഹകരണത്തോടെ പഠനോപകരണങ്ങളും പലവിധ ഭൗതിക സൗകര്യങ്ങളും സ്കൂളിലേക്ക് ലഭിച്ചിട്ടുണ്ട്.സ്കൂൾ തുറക്കുന്ന സമയത്ത് മുഴുവൻ കുട്ടികൾക്കും പഠനോപകരണ കിറ്റ് നൽകാറുണ്ട്.അതുപോലെ ക്ലാസ് ലൈബ്രറിയൊരുക്കാനുള്ള ലൈബ്രറി പുസ്തകങ്ങളും ഓരോ ക്ലാസിലെയും കുട്ടികളുടെ ചെരുപ്പ് ഒതുക്കി വെക്കാനുള്ള ഷൂ റാക്ക് ,കുടിവെള്ളം സൂക്ഷിക്കാനുള്ള വലിയ പാത്രങ്ങൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ അവർ ചെയ്തു തരുന്നു.

പ്രഭാത ഭക്ഷണം പദ്ധതി

2019 ൽ കുട്ടികൾക്ക് വേണ്ടി പി ടി എ യുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമായിരുന്നു പ്രഭാത ഭക്ഷണം എന്ന പേരിൽ അറിയപ്പെട്ട കുരിയരിക്കഞ്ഞിയും ഉപ്പേരിയും .രാവിലെ ഇന്റർവൽ സമയത്തായിരുന്നു കുട്ടികൾക്ക് അത് നൽകിയിരുന്നത്. അതുപോലെ തന്നെ പിടിഎ യുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ മാസത്തിലൊരിക്കൽ മാംസവും ബിരിയാണി ,കബ്സ പോലെയുള്ള ഭക്ഷണങ്ങളും കുട്ടികൾക്ക് നൽകി വരുന്നു.

എല്ലാവർക്കും പഠന സൗകര്യമൊരുക്കാൻ ..

കോവിഡ് മൂലം കുട്ടികളുടെ പഠനം ഓൺലൈനിൽ ആയപ്പോൾ ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി മൊബൈൽ ഫോൺ സൗകര്യമൊരുക്കാനും പി ടി എ അധ്യാപകരോടൊപ്പം ചേർന്ന് നിന്നു .ഡിജിറ്റൽ ഡിവൈസ്  ഇല്ലാത്ത 4 കുട്ടികൾക്ക് വളരെ മെച്ചപ്പെട്ട നിലയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ വാങ്ങി നൽകി.അതുപോലെ തന്നെ കൊറോണ കാലത്തു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് സാമ്പത്തിക സഹായം നൽകാനും പി ടി എ മുന്നിൽ തന്നെയുണ്ടായിരുന്നു.

സ്കൂൾ ശുചീകരണം

കോവിഡ് കാലത്തു പഠനം ഓൺലൈനിൽ ആയപ്പോഴും സ്കൂളും പരിസരവും വൃത്തിയാക്കാനും പിടിഎ മുന്നിൽ തന്നെ ഉണ്ടായിരുന്നു.2020 മാർച്ച് 10 നു അപ്രതീക്ഷിതമായി സ്കൂൾ അടച്ചതിനു ശേഷം പല തവണയായുള്ള ലോക്ക്ഡൗണും കോവിഡ് മഹാമാരിയും മൂലം അടച്ചു പൂട്ടപ്പെട്ട സ്കൂൾ ആകെ കാടുപിടിച്ച  നിലയിലായിരുന്നു.പി ടി എ യുടെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് ക്ലാസ് റൂമുകളും പരിസരവും പാർക്കും എല്ലാം നന്നായിട്ട് തന്നെ വൃത്തിയാക്കി.