ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഗോത്ര സാരഥി

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15006 (സംവാദം | സംഭാവനകൾ) (ട്രൈബൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗോത്രസാരഥി പദ്ധതി. കഴിഞ്ഞ രണ്ട് വർഷമായി ഭംഗിയായി നടന്ന പദ്ധതി ഈ വർഷവും ആരംഭിക്കാൻ മുൻ ഹെഡ്മാസ്റ്റർ ശ്രീ തോമസ് മാത്യു സാറിന്റെ മേൽ നോട്ടത്തിൽ, പദ്ധതി ചാർജുള്ള ശ്രീ ജീജോ സർ 2021 ഒക്ടോബർ മാസം മുതൽ നടപടികൾ ആരംഭിച്ചു. പദ്ധതി അനുകൂല്യം ലഭിക്കേണ്ട പട്ടിക വർഗ കുട്ടികളെ കണ്ടെത്തുകയും ഏറ്റവും അനുയോജ്യമായ രീതിയിൽ വിവിധ കോളനികളെ ഉൾപ്പെടുത്തി റൂട്ടുകൾ തിരഞ്ഞെടുക്കുകയും ചെയ്തു.2021-22 അധ്യയന വർഷത്തിൽ 6ആം ക്ലാസ്സ്‌ മുതൽ 10ആം ക്ലാസ്സ്‌ വരെ 144 പട്ടികവർഗ വിദ്യാർത്ഥികൾ ഗോത്ര സാരഥി പദ്ധതി ഗുണഭോക്താക്ക ളായുണ്ട്. ഇവർ മാനന്തവാടി മുൻസിപ്പാലിറ്റി, എടവക, തവിഞ്ഞാൽ പഞ്ചായത്തുകളിൽ ഉൾപ്പെട്ട 50ൽ അധികം കോളനികളിൽ നിന്നുള്ളവരാണ്. പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയോടെ ട്രൈബൽ ഓഫീസിലും മുൻസിപ്പാലിറ്റി ഓഫീസിലും നവംബർ ആദ്യം പ്രവർത്തനനുമതിക്കായി വിശദ വിവരങ്ങൾ സമർപ്പിച്ചു വെങ്കിലും മുൻസിപ്പാലിറ്റിയിൽ നിന്നും അനുമതി ലഭികാത്തതിനാൽ പദ്ധതി നടപ്പിലാക്കാൻ ഈ വർഷം കഴിഞ്ഞിട്ടില്ല.