ഗവ.എൽ.പി.എസ്.തോട്ടുവാ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സുരക്ഷാ ക്ലബ്ബ്

സ്കൂളിലെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. വാഹനത്തിൽ എത്തുന്നവരുടെ സുരക്ഷയും ഉറപ്പാക്കുന്നു. ഈ ക്ലബ്ബിൽ ഒരു അധ്യാപികയും ഓരോ ക്ലാസ്സിന്റെയും പ്രതിനിധികളുമാണുള്ളത്. സ് കൂൾ വാഹനമോടിക്കുന്ന ഡ്രൈവർമാരും ഇതിൽ അംഗങ്ങളായിട്ടുണ്ട്. സുരക്ഷാ ബോധവത്കരണ ക്ലാസ്സുകൾ ഈ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിച്ച് വരുന്നു

ഗണിത ക്ലബ്ബ്

ഗണിതപഠനം രസകരമാക്കുക, ഗണിതാഭിരുചി വളർത്തുക എന്നതുമാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും ഗണിതം മധുരം, ഉല്ലാസഗണിതം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഈ ക്ലബ്ബിൽ ഗണിതത്തിൽ താത്പര്യമുള്ള ഓരോ ക്ലാസ്സിലേയും 3 കുട്ടികൾ വീതമാണുള്ളത്. ഗണിത ക്വിസ്, നമുക്കു ചുറ്റുമുള്ള ഗണിതരൂപങ്ങൾ കണ്ടെത്തൽ , ഗണിതപഠനോപകരണ നിർമ്മാണ ക്യാമ്പ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിവരുന്നു.

വിദ്യാരംഗം സാഹിത്യവേദി

സാഹിത്യമേഖയിലെ രചനാപരവും ,വായനാ പരവുമായ വളർച്ച എന്നതാണ് ഈ ക്ലബ്ബിലൂടെ ഉദ്ദേശിക്കുന്നത്. വായനാ ദിനാചരണവുമായി ബന്ധപ്പട്ട് ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വായന പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി പുസ്കങ്ങൾ കുട്ടികൾക്ക് നൽകി വായനാ കുറിപ്പുകൾ തയാറാക്കി ക്ലാസ്സ് തലത്തിൽ അവതരിപ്പിച്ച് മികച്ചവ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നതാണ് ഒരു പ്രധാന പ്രവർത്തനം. കഥാരചന , കവിതാരചന മത്സരങ്ങളും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച് വരുന്നു. ഈ ക്ലബ്ബിൽ ഒരു ക്ലാസ്സിൽ നിന്നും രണ്ട് കുട്ടികളെ വീതം പ്രതിനിധി ആക്കിയിട്ടുണ്ട്. സാഹിത്യപഠന ക്യാമ്പുകളും സംഘടിപ്പിച്ച് വരുന്നു. ഇപ്പോൾ ഓരോ മേഖലയിലെ പ്രശസ്തരെ ഗസ്റ്റായി പങ്കെടുപ്പിച്ച് ഓൺ ലൈൻ ക്ലാസ്സുകൾ ഞായറാഴ്ചകളിൽ സംഘടിപ്പിച്ച് വരുന്നു.

പരിസ്ഥിതി ക്ലബ്ബ്
ലിറ്റിൽ കിഡ്സ് ഇംഗ്ലീഷ് ക്ലബ്ബ്
സർഗ്ഗവേദി
ശുചിത്വ ക്ലബ്ബ്