കൂടുതലറിയാം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomasghspunnathura (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ)

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്കായിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വിസിറ്റേഷൻ കോൺവെന്റ് സെൻതോമസ് ഗേൾസ് ഹൈസ്കൂളിലെ പെൺകുട്ടികൾക്കായി രണ്ട് ബോർഡിങ്ങുകളാണ്  നടത്തിവരുന്നത്. പെൺകുട്ടികൾക്ക് വേണ്ടിയുള്ള സെൻമേരിസ്  ബോർഡിങ്ങും മാർ മാക്കീൽ ബോർഡിങ്ങും. എല്ലാവർഷവും എട്ട് ഒൻപത് ക്ലാസുകളിലേക്ക് നിർധനരായ പതിനെട്ട് പെൺകുട്ടികൾക്ക് മാർ മാക്കീൽ ബോർഡിംഗിൽ താമസ സൗകര്യം സൗജന്യമായി കൊടുത്തുവരുന്നു. 2018 ൽ ജൂൺ ഒന്നിന് കൈറ്റിന്റെ സഹായത്തോടെ ഹൈടെക് റൂമിലെ പ്രവർത്തനം ഉദ്ഘാടനം നടത്തി. 2018-19 ൽ ആണ്സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചത്. പുതിയ സ്കൂൾ കെട്ടിടത്തിന് നിർമ്മാണം 2019 ജൂണിൽ ആരംഭിച്ചു. 2020ജനുവരി പതിമൂന്നാം തീയതി കോർപ്പറേറ്റ് മാനേജർ ഫാദർ തോമസ് ഇടത്തിപറമ്പിൽ പുതിയ ഇരുനില കെട്ടിടത്തിൽ വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി. സമ്പൂർണ്ണ ഹൈടെക് വിദ്യാലയമായി സ്കൂൾ ഉയർന്നു. നവീകരിച്ച ലാബ്, ലൈബ്രറി, ഓഡിറ്റോറിയം, ലാംഗ്വേജ് ലാബ് എന്നിവ കുട്ടികൾക്ക് പഠനം കൂടുതൽ ആസ്വാദ്യകരം ആക്കുന്നു. നവീകരിച്ച ഉച്ചഭക്ഷണ ശാല ഈവർഷം തുറന്നു. പെൺകുട്ടികൾക്കുള്ള ഗേൾ ഫ്രണ്ട്‌ലി  ടോയ്‌ലെറ്റുകളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

"https://schoolwiki.in/index.php?title=കൂടുതലറിയാം/സൗകര്യങ്ങൾ&oldid=1489769" എന്ന താളിൽനിന്ന് ശേഖരിച്ചത്