സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ഗൈഡിങ്

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37009 (സംവാദം | സംഭാവനകൾ) ('ആത്മാർഥത, ധീരത, വിശ്വസ്തത, ഇരു ഭക്തി, പര സ്നേഹം,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആത്മാർഥത, ധീരത, വിശ്വസ്തത, ഇരു ഭക്തി, പര സ്നേഹം, സേവനം തുടങ്ങിയ മൂല്യങ്ങൾക്ക് ഊന്നൽ നൽകി കൊണ്ട് സൂഹത്തിന് പ്രയോജനമുള്ള വ്യക്തിയായി എങ്ങനെ മാറാമെന്ന് ഗൈഡിംങ്ങ് പ്രസ്ഥാനം കാട്ടിത്തരുന്നു. അച്ചടക്കം ആധുനിക തലമുറയിൽ കേവലം വാക്കുകളിലൊതുങ്ങുമ്പോൾ അത് പ്രായോഗിക തലങ്ങളിലേയ്ക്ക് എങ്ങനെ കൊണ്ടുവരാമെന്നും, പ്രതികരണ ശേഷിയുള്ള പുതുതലമുറയെ വാർത്തെടുക്കുവാനും, ഭിന്നതയെ അകറ്റി നിർത്തി ഏവരും ഒരുമിച്ച് പ്രവർത്തിക്കുന്നതിനായുള്ള വലിയൊരു ആഹ്വാനവും ഗൈഡിംങ് പ്രസ്ഥാനം നമുക്ക് നൽകുണ്ട്.

ചെങ്ങരൂർ സെന്റ് തെരേസാസ് ബഥനി കോൺവെൻ്റ് സ്കൂളിനെ സംബദ്ധിച്ചിടത്തോളം ഏറെ അഭിമാനം നിറഞ്ഞ ഒന്നാണ് ഗൈഡിംങ് പ്രസ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽ വിഭാഗത്തിൻ്റെ ചുമതല സിസ്റ്റർ ഫിലോ എസ്.ഐ.സി യുടെ നേതൃത്വത്തിൽ നടക്കുന്നു.സംസ്ഥാന തലത്തിൽ രാജ്യ പുരസ്ക്കാർ അവാർഡും, കേന്ദ്ര തലത്തിൽ രാഷ്ട്രപതി അവാർഡും നേടിയ നിരവധി വിദ്യാർത്ഥിനികളെ ഈ വിദ്യാലയം സമ്മാനിച്ചിട്ടുണ്ട്.

2019-2020

  • 2019 - 2020 അധ്യയന വർഷത്തിൽ സമൂഹത്തിന് പ്രയോജകരമാകുന്ന വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും അതിലൂടെ സമൂഹത്തിൻ്റെ നന്മയിൽ ഒരു ഭാഗമായി തീരുവാനും സാധിച്ചു എന്നത് അഭിനന്ദനാർഹമാണ്.
  • ജൂൺ 5. :പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് HM ൻ്റെ നേതൃത്വത്തിൽ വ്യക്ഷത്തൈകൾ നടുകയും, പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസുകൾ നയിക്കുകയും ചെയ്തു.
  • ആഗസ്റ്റ് 1 world Scarf day യുമായി ബന്ധപ്പെട്ട് Guide Captain Smt .sudha Chacko യെ Scarf അണിയിക്കുകയും Pravesh പൂർത്തിയാക്കിയ കുട്ടികളുടെ Investiture നടത്തുകയും ചെയ്തു.
  • ആഗസ്റ്റ് 15 .സ്വാതന്ത്ര്യ ദിനത്തോടനുബദ്ധിച്ച് സ്കൂളിൽ Flag Ceremon y നടത്തുകയും, സ്വാതന്ത്യദിന സന്ദേശം,ദേശഭക്തിഗാനം എന്നിവ നടത്തുകയും ചെയ്തു.
  • സെപ്റ്റംബർ 5. Teachers day യുമായിബദ്ധപ്പെട്ട് ഗുരു വന്ദനം പരിപാടി Guides ൻ്റെ നേതൃത്വത്തിൽ നടന്നു.
  • സെപ്റ്റംബർ 26. കാർഷിക വികസന ക്ഷേമ വകുപ്പുമായി ചേർന്ന് Guides ൻ്റെ നേതൃത്വത്തിൽ ജൈവ പച്ചകൃഷി തോട്ടത്തിൻ്റെ ഉദ്ഘാടനം നടത്തി. ജൈവ പച്ചക്കൃഷിയിലൂടെ ആരോഗ്യകരമായ ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യപ്രാപ്തിയ്ക്കായി ജൈവ പച്ചക്കറിത്തോട്ടം പ്രവർത്തിച്ചു വരുന്നു .വിഷവിമുക്തമായ പച്ചക്കറി ഉണ്ടാക്കുന്നതിനും, കുട്ടികളിൽ അദ്ധ്വാനശീലത്തിൻ്റെ സവിശേഷത മനസിലാക്കുന്നതിനും ഇതുവഴി സഹായിക്കുന്നു.
  • ഒക്ടോബർ 2 .ഗാന്ധിജയന്തി ദിനാചരണവുമായി ബദ്ധപ്പെട്ട് സർവ്വ മത പ്രാർത്ഥന, റാലി, ക്ലീനിങ് , സന്ദേശം എന്നിവ ഗൈഡ്സ് നൽകുകയുണ്ടായി.
  • നവംബർ 14. ശിശുദിനാ-ചരണവുമായി ബന്ധപ്പെട്ട് Litlle flower E M L P School ലെ കുട്ടികളൊടൊത്ത് Guides ആയിരിക്കുകയും വിവിധ കളികളിൽ ഏർപ്പെടുകയും, സമ്മാനം നൽകുകയും ചെയ്തു.
  • ജനുവരി 10. ത്രിദ്വിന ക്യാമ്പ് 10 മുതൽ 12 വരെ നടത്തുകയുണ്ടായി.Tent, firstaid, Gudget നിർമ്മാണം എന്നിവ കുട്ടികൾ പരിശീലിച്ചു.
  • 2020- 21

covid - 19 ൻ്റെ ഈ കാലഘട്ടത്തിൽ കുട്ടികളുടെ ക്രയേറ്റിവിറ്റി വർദ്ധിപ്പിക്കുവാനായി Google meet ലുടെ വേണ്ട നിർദ്ദേശങ്ങൾ നൽകുകയുണ്ടായി.

മഹാമാരിയുടെ ഈ കാലയളവിൽ ഗൈഡ്സ് ഒത്തൊരുമയോടെ മാസ്ക് തയ്യാറാക്കുകയും തിരുവല്ല ജില്ലാ അസോസിയേഷന് കൈമാറുകയും ചെയ്തു. ഗൈഡ്സ് ഓരോരുത്തരും തങ്ങളുടെ വീടുകളിൽ ഗ്രോബാഗുകളിൽ പച്ചക്കറിവിത്ത് നടുകയു അതിനെ പരിപാലിക്കുകയും ചെയ്തു. ഗാന്ധിജയന്തി ദിനത്തോടനുബദ്ധിച്ച് വീടും, പരിസരവും വൃത്തിയാക്കുകയും, ചെറു വ്യക്ഷ തൈകൾ നടുകയും ചെയ്തു. Useful Gadget at home ഈ പ്രവർത്തനവുമായി ബദ്ധപ്പെട്ട് Gadget കൾ നിർമ്മിക്കുകയും അത് ഉപയോഗപ്രദമാക്കുകയും ചെയ്യുന്നു. Bob A Job: പഠനത്തിനപ്പുറമായി, പ്രവർത്തി പരിചയത്തിലും കുട്ടികളിൽ പ്രാവീണ്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, പ്ലാസ്റ്റിക് മാലിന്യത്തെ ഭുമി യിൽ നിന്നും തുടച്ചു മാറ്റുന്നതിനായി ഗൈഡിംങ്ങ് കുട്ടികൾ അവരവരുടെ വീടുകളിൽ പേപ്പർ ബാഗുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പരിശീലിപ്പിച്ചു.