ഗവ.യു.പി.എസ് അളനാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തയ്യിൽ കുടുംബത്തിലെ അയ്യപ്പൻ നായരായിരുന്നു ആദ്യ സ്കൂൾ മാനേജർ.ആരംഭകാലത്ത് അധ്യാപകർക്ക് ശമ്പളത്തിനുപകരം ഓരോ കുട്ടികളുടേയുംവീട്ടിൽ നിന്നുംആഹാരം കൊടുക്കുകയും തയ്യിൽ കുടുംബത്തിൽ താമസിപ്പിക്കുകയും ചെയ്തുവന്നു.കാലക്രമേണ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ചിലവുകൾ മാനേജ് മെന്റിന് വഹിക്കാൻ പറ്റാതെ വരുകയും ചെയ്ത സാഹചര്യത്തിൽ സ്കൂളിന്റെ ഉടമസ്ഥാവകാശം കേരളസർക്കാരിന് കൈമാറ്റം ചെയ്തു.അങ്ങനെ 1980 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്ത് അപ്ഗ്രേഡ് ചെയ്യുകയും യു.പി. സ്കൂളായി മാറുകയും ചെയ്തു.നാട്ടുകാരുടെ സഹായത്തോടെ സ്കൂളിനുവേണ്ടി അര ഏക്കർ സ്ഥലം വാങ്ങി കെട്ടിടം പണിത് സർക്കാരിനു നൽകി.വർഷങ്ങളായി അളനാട് പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകുന്ന ഈ വിദ്യാലയം പ്ലാറ്റിനം ജൂബിലിയും പിന്നിട്ട് പാലാ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രശോഭിക്കുന്നു.
.