സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സ്കൂൾ ലൈബ്രറി
  • 2000 ത്തോളം പുസ്തകങ്ങൾ അടങ്ങിയിരിക്കുന്ന സ്കൂൾ ലൈബ്രറി അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നവീകരണ പ്രക്രിയയിലാണ്.
  • സ്കൂൾ പാർലമെൻറ്

പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു.

  • സർഗ്ഗവേള

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാന പീരീഡ് സർഗവേളയ്ക്കായി മാറ്റിവച്ചിരുന്നു. പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നല്കുന്നു. ഇതിലൂടെ കുട്ടികളിലെ കലാവാസനകൾ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

കലാസാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെ സംഘടിപ്പിച്ച് അവരെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള പ്രോത്സാഹനവും പരിശീലനവും നൽകുന്നു. സ്കൂൾ, ജില്ലാതലത്തിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.