അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
01:18, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13057 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്ലബ് കൺവീനർ സോജ വി

അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ ഗണിത ക്ലബ്ബിന്റെ 2021 - 22 വർഷത്തെ ഔദ്യോഗികമായ ഉദ്ഘാടനം ജൂലായ് 7 ന് റിട്ട.ഗണിതാധ്യാപകനും സ്റ്റേറ്റ്റിസോർസ്പേർസണുമായിരുന്ന ശ്രീ. സുധീഷ് നാരായണൻ സാർ നിർവ്വഹിച്ചു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം, ജ്യോമട്രിക്കൽ പാറ്റേൺ നിർമ്മാണം, നമ്പർ പാറ്റേൺ തയ്യാറാക്കൽ, സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ഇവയുടെ നിർമ്മാണം നടത്തിയിട്ടുണ്ട്. അധ്യാപകദിനത്തിൽ കുട്ടികൾ അധ്യാപകരായി മാറി. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലബ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ puzzle നൽകാറുണ്ട്. കുട്ടികളുടെ ബുദ്ധിപരമായ വികാസത്തിനും മാനസീക ഉല്ലാസത്തിനും ഉതകുന്ന പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബ് തുടർന്നുവരുന്നു.