ഭൗതിക സൗകര്യങ്ങൾ/സെന്റ്.അഗസ്റ്റിൻസ്
കൂടുതൽ സൗകര്യാർത്ഥം ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി സൗകര്യപ്രദമായ അടുക്കളയും ഭക്ഷണം തയ്യാറാക്കാനുള്ള പാത്രങ്ങളും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകളും നിർമ്മിക്കുകയുണ്ടായി. L. P തലം മുതൽ H. S തലം വരെയുമുള്ള എല്ലാ ടീച്ചേഴ്സിനേയും ഒറ്റ സ്റ്റാഫ് റൂമിൽ, ഒരു കുടക്കീഴിലാക്കാൻ സാധിച്ചു എന്നതും അഭിമാനാർഹമായ നേട്ടമാണ്. കുട്ടികളുടെ പഠന ഉന്നമനത്തിനായി 2 ക്ലാസ് റൂമുകൾ പണിയിക്കുകയും ഹൈസ്കൂൾ വിഭാഗം സ്മാർട്ട് ക്ലാസ് ആക്കുകയും ചെയ്തു. മനോഹരമായ ഒരു പ്രവേശനകവാടവും സ്കൂൾ പൂന്തോട്ടവും അതിനോടനുബന്ധിച്ച് പച്ചക്കറി തോട്ടവും അധ്യാപകരുടേയും അധ്യാപകരുടെയും കുട്ടികളുടെയും സഹകരണത്തോടെ ഉണ്ടാക്കുവാനും നമുക്ക് സാധിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് മനോഹരമായ ഒരു പ്രസംഗ പീഠം സ്കൂൾ ഹെഡ്മാസ്റ്റർ സ്പോൺസർ ചെയ്തു. ജല സംഭരണത്തിനായി മഴത്തുള്ളി പദ്ധതി നടപ്പിലാക്കി.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്.