ജിഎച്ച്എസ്എസ് ചിറ്റൂർ/ ഭാഷാക്ലബ്

23:03, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSS21039 (സംവാദം | സംഭാവനകൾ) (പുതിയത് ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

16,000 ലധികം പുസ്‍തകങ്ങളുള്ള ലൈബ്രറിയും ക്ലാസ്‍മുറിയിൽ റഫറൻസ് ലൈബ്രറിയും കൂടാതെ മൂന്ന് ദിനപത്രങ്ങളുടെയായി 25 കോപ്പി പത്രങ്ങളും കുട്ടികളുടെ വായനയ്‍ക്കായി എത്തുന്നു. പ്രൈമറി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കായി വിനോദ, വിജ്ഞാന, ശാസ്‍ത്ര, കായിക, കരിയർ മാഗസിനുകളും ലൈബ്രറിയിൽ വരുന്നു. മലയാളം, തമിഴ്‍, ഹിന്ദി, സംസ്‍കൃതം, ഇംഗ്ലീഷ് ഭാഷകളിൽ പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കാൻ അതത് വിഷയങ്ങളുടെ ക്ലബും എല്ലാ ക്ലബിനുമായി ഒരു ഭാഷാക്ലബും പ്രവർത്തിക്കുന്നു. ഭാഷാക്ലബിന്റെ നേതൃത്വത്തിൽ വിവിധ ഭാഷകളിലുള്ള നാടകം, ഭാഷാവ്യവഹാര പരിശീലനങ്ങൾ, പ്രസിദ്ധീകരണം എന്നിവ നടക്കുന്നു. ഭാഷ ക്ലബിന്റെ നേതൃത്വത്തിൽ വാർഷിക പരിപാടികളും നടത്താറുണ്ട്. സ്‍കൂൾ വാർഷികത്തിന് വാർഷികപതിപ്പും തയാറാക്കി വരുന്നു.