വിജയോദയം യു പി എസ്സ് ചെമ്പ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അങ്ങനെ ഒരു സുദിനത്തിൽ 1964 ജൂൺ ഒന്നാം തീയതിയാണ് നമ്മുടെ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്.... ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വൈക്കം എറണാകുളം റോഡിന് കിഴക്ക് ഭാഗത്തായി ' മന്ദിരം ' എന്ന് അന്ന് പറഞ്ഞിരുന്ന സ്ഥലത്ത് ഒരു താൽകാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്..
അതിനു ശേഷം 1967 ൽ ചെമ്പ് പോസ്റ്റ് ഓഫീസിൽ നിന്ന് അയ്യങ്കോവിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ഏകദേശം 200 മീറ്റർ മാറി സ്കൂൾ കെട്ടിടം പണിയുകയും ക്ലാസ്സുകൾ അങ്ങോട്ട് മാറ്റുകയും ചെയ്തു.
സ്കൂളിന്റെ പ്രഥമ മാനേജർ കെ ജി രാമ പണിക്കർ ആയിരുന്നു...അതിനുശേഷം മണ്ണാമ്പിൽ കെ നാരായണ പണിക്കർ മാളേയ്ക്കൽ ജി ഗോപാലകൃഷ്ണ പണിക്കർ മുതലായ നിരവധി പ്രശസ്ത വ്യക്തിത്വങ്ങൾ സ്കൂളിന്റെ മാനേജർമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനായി ഈ നാട്ടിലെ ജനങ്ങൾ നൽകിയ അകമഴിഞ്ഞ ത്യാഗങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വിസ്മരിക്കാൻ സാധിക്കില്ല..... പിടിയരിയായും , ഫല വൃക്ഷങ്ങൾ നൽകിയും ഓരോരുത്തരും അവരുടേതായ സംഭാവനകൾ നൽകി...58 വയസു തികഞ്ഞു നിൽക്കുന്ന ഈ സരസ്വതി ഭവനം ചെമ്പിന്റെ വികസന ഭൂപടത്തിൽ ഒരു തിലകക്കുറിയായി നിലകൊള്ളുന്നു. നിരവധി പ്രശസ്ത വ്യക്തിത്വങ്ങൾ ഈ സ്കൂളിൻ്റെ അക്ഷര വെളിച്ചം നേടിയവരുണ്ട്