യു പി എസ്സ് അടയമൺ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

ലൈബ്രറി പുസ്തകങ്ങളുടെ മെച്ചപ്പെട്ട ഒരു ശേഖരം നമ്മുടെ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ പ്രായത്തിനും നിലവാരത്തിനും അഭിരുചിക്കും അനുസരിച്ഛ് വിവിധ വിഷയങ്ങളിലായിമൂവായിരത്തോളം പുസ്തകങ്ങളാണ് സ്‌കൂൾ ലൈബ്രറിയിലുള്ളത്. ഓരോ വർഷവും വായനദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനായി വായനാമത്സരം സംഘടിപ്പിക്കാറുണ്ട് . എല്ലാ ക്ലാസ്സധ്യാപകരും ക്ലാസ്സിലെ കുട്ടികളുടെ എണ്ണത്തിനും നിലവാരത്തിനുമനുസരിച്ചുള്ള പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിയിൽ നിന്നെടുക്കുകയും ക്ലാസ്സിൽ കുട്ടികൾക്ക് കൈമാറ്റം ചെയ്ത് വായനയ്ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു. ക്ലാസ്സിലെ ഈ പ്രവർത്തനം സുഗമമായി നടപ്പിലാക്കുന്നതിനായി രണ്ട് കുട്ടികളെ വീതം ക്ലാസ്സ് ലൈബ്രെറിയന്മാരായി തെരെഞ്ഞെടുക്കുകയും അവർ ക്ലാസ്സ് ലൈബ്രറി രജിസ്റ്റർ തയ്യാറാക്കി പുസ്തകകൈമാറ്റം നടത്തുകയും ചെയ്യുന്നു. കുട്ടികൾ അവർ വായിച്ച പുസ്തകങ്ങളെക്കുറിച്ഛ് വായനക്കുറിപ്പുകൾ, ആസ്വാദനകുറിപ്പുകൾ, വിവിധ വ്യവഹാരരൂപങ്ങൾ എന്നിവ തയ്യാറാക്കി സൂക്ഷിക്കുന്നു. വർഷ്യാന്തത്തിൽ ഇവ വിലയിരുത്തി ഏറ്റവും നല്ല വായനക്കാരനെ/ വായനക്കാരിയെ തെരെഞ്ഞെടുക്കുകയും സമ്മാനങ്ങൾ നല്കുകുകയും ചെയ്യുന്നു. കൂടാതെ ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾ വീടുകളിൽ നിന്നും പരിചയക്കാരിൽ നിന്നും ശേഖരിക്കുന്ന പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു. ഒഴിവു വേളകളിൽ കുട്ടി ലൈബ്രെറിയന്മാരുടെ നേതൃത്വത്തിൽ ഈ ക്ലാസ്സ് ലൈബ്രറി കുട്ടികൾക്ക് വായനയ്ക്ക് അവസരം നൽകുന്നു.

'അമ്മവായന' പ്രോത്സാഹിപ്പിക്കുന്നതിനായി രക്ഷിതാക്കൾക്ക് സ്‌കൂൾ ലൈബ്രറി സന്ദർശിക്കാനും പുസ്തകങ്ങൾ വായനയ്ക്കായി തെരെഞ്ഞെടുക്കുന്നതിനുമുള്ള അവസരം ഒരുക്കി വരുന്നു. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ മറ്റ് സമ്മാനങ്ങൾ ഒഴിവാക്കി സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി സ്‌കൂൾ ലൈബ്രറി വിപുലീകരിക്കുന്ന പ്രവർത്തനങ്ങളും നടന്നു വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം