ജി.എച്ച്.എസ്,കൊളത്തൂർ\മാനേജ്‍മെന്റ്

22:00, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11072 (സംവാദം | സംഭാവനകൾ) (ശീർഷകം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജീവനക്കാർ

ഈ സ്ഥാപത്തിൽ ആകെ 30 തസ്തികകളാണ് നിലവിലുള്ളത്. ഇതിൽ 25 അധ്യാപക തസ്തികകളും 5 അനധ്യാപക തസ്തികകളുമാണ്. അനധ്യാപക തസ്തികകളിൽ ഒഴിവുകളില്ല. എന്നാൽ, അധ്യാപക തസ്തികകളിൽ 2020 – 216 ഒഴിവുകളുണ്ടായിരുന്നു. 2021 - 22 ലും‍‍ 6 ഒഴിവുകൾ ഉണ്ട്. കഴിഞ്ഞ വർഷം താത്ക്കാലിക അധ്യാപക നിയമനം നടത്താൻ അനു മതി ഉണ്ടായിരുന്നില്ല. എന്നാൽ ഈ വർഷം നവംബർ 1ന് തന്നെ താത്ക്കാലിക നിയമന ത്തിലൂടെ ഒഴിവുകൾ നികത്തിയിട്ടുണ്ട്.

അധ്യാപക രക്ഷാകർത്തൃ സമിതി

8 രക്ഷാകർത്തൃ പ്രതിനിധികളും 7 അധ്യാപക പ്രതിനിധികളും ഉൾപ്പെടെ 15 അംഗ ങ്ങളാണ് നിലവിലുള്ള പി ടി എ കമ്മിറ്റിയിലുള്ളത്. ഏറെ പരിമിതികളുണ്ടായിട്ടും ചിട്ടയാർന്ന പ്രവർത്തനവും കാര്യക്ഷമമായ ഇടപെടലുകളും നടത്താൻ ഇക്കഴിഞ്ഞ രണ്ട് വർഷവും പി ടി എ ക്കായിട്ടുണ്ട്. ശ്രീ എ നാരായണൻ കളവയൽ പ്രസിഡന്റും, ശ്രീ കെ കെ നാരായണൻ വൈസ് പ്രസിഡന്റും, ശ്രീമതി ആമിന കരിയത്ത് മദർ പി ടി എ പ്രസിഡന്റുമായി 29. 07.19 ന് നിലവിൽ വന്ന ഈ കമ്മിറ്റി റിപ്പോർട്ട് കാലഘട്ടത്തിൽ നാളിതുവരെയായി 16 യോഗ ങ്ങൾ ചേരുകയുണ്ടായി. ഇവയിൽ 14 ഓഫ്‍ലൈനും ബാക്കി 2 ഓൺലൈനുമായിരുന്നു. ഓരാരാൾക്കും ലഭിച്ച ഹാജർ‍ താഴെ പറയും പ്രകാരമാണ്. എ നാരായണൻ കളവയൽ (12), എ ഭാസ്ക്കരൻ (12) കെ കെ നാരായണൻ (15), എം ബാലകൃഷ്ണൻ (13), അശോ കൻ കാണിയടുക്കം (3), വി കെ ജനാർദ്ദനൻ (9), പ്രിയ സതീശൻ (13), ആമിന കരിയത്ത് (11), ചന്ദ്രാവതി (6), വി രാജേഷ് കുമാർ (11), ശ്രീജ പി പി (14), പ്രിയ വാഷിംഗ്ടൺ (6), അശോക് കുമാർ എ (14), നളിനി ബി (13), ഇന്ദിര എൻ (11), പി ശ്രീധരൻ (3).

ശ്രീ അശോകൻ കാണിയടുക്കത്തിന് മകളുടെ അസുഖമായി ബന്ധപ്പെട്ടുള്ള പ്രയാസ ത്തിൽ പി ടി എ യുടെ പ്രവർത്തനത്തിൽ വേണ്ടത്ര സഹകരിക്കാൻ കഴിഞ്ഞിട്ടില്ല. വൈസ് പ്രസിഡന്റ് ശ്രീ കെ കെ നാരായണന്റെയും ശ്രീമതി ചന്ദ്രാവതിയുടെയും കുട്ടികൾ പഠനം പൂർത്തിയാക്കി സ്കൂൾ വിട്ടെങ്കിലും ഇരുവരും സജീവമായി തന്നെ പി ടി എ യുടെ പ്രവർത്തന ങ്ങളിൽ ഇടപെടുന്നുണ്ട്. ഏൽപ്പിച്ച ജോലിയോടുള്ള ആത്മാർഥമായ ഉത്തരവാദിത്തമായി നാം ഇത് കാണേണ്ടതും മാതൃകയാക്കേണ്ടതുമാണ്.

ക്ലാസ് പി ടി എ യുടെ പ്രവർത്തനവും ഇക്കാലയളവിൽ വളരെ സജീവമായിരുന്നു. മിക്കവാറും ക്ലാസുകളിൽ പതിമൂന്നോളം തവണ ക്ലാസ് പി ടി എ യോഗം ചേർന്നിട്ടുണ്ട്. ഈ വർഷം ഓൺലൈനായി അഞ്ചിൽ കൂടുതൽ യോഗങ്ങൾ ചേർന്നു.

എസ് എം സി‍

അധ്യാപക രക്ഷാകർത്തൃ സമിതി, വിദ്യാലയ വികസന സമിതി, തദ്ദേശ ഭരണ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വാധ്യാപകർ, അതാത് പ്രദേശത്തെ വിദ്യാഭ്യാസ വിചക്ഷണർ, സാമൂഹിക സാംസ്ക്കാരിക പ്രവർത്തകർ, വിദ്യാഭ്യാസതൽപ്പരരായ നാട്ടു കാർ എന്നിവരടങ്ങുന്ന ഈ കമ്മിറ്റിയുടെ ചെയർമാൻ ശ്രീ വി കെ ജനാർദ്ദനൻ ആണ്. പി ടി എ യോഗം ചേരുമ്പോഴൊക്കെ എസ് എം സി യും യോഗം ചേരാറുണ്ട്