• റേഡിയോ ക്ലബ്ബ്


പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപംകൊള്ളുന്ന ഉൽപ്പന്നങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ സ്‌ക്രിപ്റ്റ് തയ്യാറാക്കി റേഡിയോ പരിപാടിയായി അവതരിപ്പിക്കുന്നു.കുട്ടികൾ തന്നെയാണ് എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്തു ചെയ്യുന്നത് . 'വിദ്യാലയവാണി ' എന്ന പേരിലാണ് കുട്ടികളുടെ റേഡിയോ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ഗാന്ധിദർശൻ ക്ലബ്

ഗാന്ധിദർശൻ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വൈവിധ്യമായ പ്രവർത്തനങ്ങളാണ് വിദ്യാലയം ഏറ്റെടുത്ത നടത്തുന്നത്. ലോഷൻ നിർമ്മാണം,പച്ചക്കറിത്തോട്ടനിർമ്മാണം,ഔഷധത്തോട്ടനിർമ്മാണം,വ്യായാമമുറകളുടെ പരിശീലനം,പരിസരശുചീകരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളും ദിനാചരണങ്ങളുമായി ഈ കോവിഡ് കാലത്തും ഗാന്ധിദർശൻ ക്ലബ് സജീവമാണ്.

  • ഇംഗ്ലീഷ് ക്ലബ്ബ്

  വൈവിധ്യമായ പ്രവർത്തനങ്ങളുമായി സജീവമായി ഇംഗ്ലീഷ് ക്ലബ് പ്രവർത്തനം നടത്തുന്നു.ഹലോ ഇംഗ്ലീഷ് പഠനപരിപോഷണ പരിപാടിക്ക് മുൻ‌തൂക്കം നൽകി കളികളിലൂടെയും രസകരമായ മുഹർത്തങ്ങൾ സൃഷ്ടിച്ചും അനായാസം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ആവശ്യമായ സന്ദർഭം ഒരുക്കാൻ ഈ ക്ലബ് അവസരോചിതമായ ഇടപെടലുകൾ നടത്തുന്നു.