അഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രാദേശിക പത്രം
സ്കൂൾ മുഖപത്രം
എ പ്ലസ് വിജയികൾക്കുള്ള അനുമോദനം
അഞ്ചരക്കണ്ടി: (17.01.202): എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം മുൻ മന്ത്രിയും എംഎൽഎയുമായ ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രസില, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എം പി അനിൽകുമാർ എന്നിവർ സംസാരിച്ചു.
SPC ദ്വിദിന ക്യാമ്പ്
അഞ്ചരക്കണ്ടി: (31.12 .2021): അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി അനുവദിച്ച ലഭിച്ച എസ് പി സി ഡിസംബർ 30 31 ദിവസങ്ങളിൽ സ്കൂളിൽ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. ചക്കരക്കൽ എസ് എച്ച് ഒ ശ്രീ സത്യനാഥൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ചന്ദ്രൻ കല്ലാട്ട്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രസീല, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എം പി അനിൽകുമാർ, സ്കൂൾ മാനേജർ ശ്രീ വി പി കിഷോർ എന്നിവർ സംസാരിച്ചു.
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ മധുരം മലയാളം
അഞ്ചരക്കണ്ടി: (23.12 .2021):മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പത്താംതരം ക്ലാസ്സുകളിൽ ആണ് മാതൃഭൂമി പത്രം ഇനി മുതൽ വിതരണം ചെയ്യപ്പെടാൻ പോകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ പി കിഷോർ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രശീല, അധ്യാപകരായ ഉല്ലാസ് പി വി, പി വി അജയകുമാർ, ജ്യോതി പി വി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മാതൃഭൂമി സീഡ് ക്ലബ്ബ് ക്ലബ്: പുരസ്കാരം അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന്.
അഞ്ചരക്കണ്ടി: (23.12 .2021): മാതൃഭൂമി സീഡ് ക്ലബ്ബ് സംസ്ഥാനതല മത്സരത്തിൽ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. "സംസ്ഥാനത്തെ ഏറ്റവും മികച്ച ഹരിതവിദ്യാലയ ങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചത് സ്കൂളിൻറെ വലിയ മികവായി കാണുന്നു." ചടങ്ങിൽ സംസാരിച്ചുകൊണ്ട് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഒ എം ലീന അഭിപ്രായപ്പെട്ടു.
കെ എം പുരുഷോത്തമൻ അന്തരിച്ചു.
അഞ്ചരക്കണ്ടി: (16.12 .2021): പ്രമുഖ സഹകാരിയും അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ മുൻ ക്ലാർക്കും മുൻ മാനേജരുമായിരുന്ന കാവിന്മൂല കെ.എം.പി.സദനത്തിൽ കെ.എം. പുരുഷോത്തമൻ ( 83) നിര്യാതനായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ചിരുന്ന ഇദ്ദേഹം സി.പി.ഐ.എം കാവിന്മൂല ബ്രാഞ്ച് മുൻ അംഗമായിരുന്നു. ദീർഘകാലം അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവ്വീസ് സഹകരണ പ്രസിഡണ്ടും കണ്ണൂർ ജില്ലാ സഹകരണ ബേങ്ക്, മൗവ്വഞ്ചേരി സഹകരണ റൂറൽ ബാങ്ക്, ചക്കരക്കല്ല് സഹകരണ പ്രിന്റിംഗ് പ്രസ്, കാവിന്മൂല സഹകരണ കേന്റീൻ പ്രസിഡണ്ട് , അടിയന്തരാവസ്ഥാ പീഡിതരുടെ സംഘടനയായ എമർജൻസി വിക്ടിമൈസ്ഡ് പാട്രിയോട്ടിക് ഫോറം ദേശീയ സമിതി അംഗം, കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മറ്റി അംഗം , കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി, കേരള എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ.
മരുമക്കൾ : സജീവ് .കെ (കണ്ണൂർ ആയുർവ്വേദിക്ക് സപ്ലൈസ്, കല്പറ്റ) ഷീബ ( ടീച്ചർ, അഞ്ചരക്കണ്ടി എച്ച്.എസ്.എസ്.) ജ്യേഷ്മ ( കാപ്പാട്). സഹോദരങ്ങൾ: ( പത്മിനി പ്രറശ്ശിനിക്കടവ്) , പ്രേമചന്ദ്രൻ ( മുൻ സിക്രട്ടറി, കണ്ണൂർ ടൗൺ ബാങ്ക്, പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മറ്റി അംഗം). , പ്രകാശൻ ( മാവിലായി ), പ്രദീപൻ (യു. എ .ഇ .), റീത്ത ( ചാല ) പരേതനായ കെ.എം. വിജയൻ.
തിരികെ വിദ്യാലയത്തിലേക്ക്
അഞ്ചരക്കണ്ടി: (01.11 .2021): നീണ്ട 20 മാസത്തിനു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു. സംസ്ഥാനം ഉടനീളമുള്ള ആഘോഷത്തിൻ്റെ ഭാഗമായി അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലും സമുചിതമായ രീതിയിൽ പ്രവേശനോത്സവം കൊണ്ടാടി. സ്കൂളിലെത്തിയ വിദ്യാർത്ഥികളെ ബാൻഡ് മേളത്തിന് അകമ്പടിയോടെ ഹാർദ്ദമായി സ്വീകരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ചന്ദ്രൻ കല്ലാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂളിലെത്തിയ വിദ്യാർഥികൾ അക്ഷരദീപം തെളിയിച്ച് ക്ലാസുകളിലേക്ക് കയറി. തെർമോമീറ്റർ ഉപയോഗിച്ചുള്ള താപനില പരിശോധനയും സാനിറ്റേഷനും നടന്നുവരുന്നു. വിദ്യാർഥികളെ ബാച്ചുകൾ ആയി വർഗീകരിച്ച് മൂന്നു വീതം ദിവസങ്ങളിലാണ് ആഴ്ചയിൽ ക്ലാസുകൾ എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.