ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) (' ഈ സഹചര്യത്തിലാണ് 1950‌-ൽഗവ.അപ്പർ പ്രൈമറി സ്കൂൽഅ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ സഹചര്യത്തിലാണ് 1950‌-ൽഗവ.അപ്പർ പ്രൈമറി സ്കൂൽഅപ് ഗ്രേഡ് ചെയ്ത് ഗവ.ഹൈസ്കൂൾ രൂപം കൊണ്ടത്.യു പി വിഭാഗം ഇന്നത്തെ ഗവ.യുപിഎസ്സിൽ നിലനിർത്തി.ഹൈസ്കൂൾവിഭാഗം ഇന്നത്തെ ഹൈസ്കൂൾകോമ്പൗണ്ടിലും 1958വരെ ഒരു പ്രഥമാധ്യപകന്റെ കീ‍ഴിൽ പ്രവർത്തിച്ചു. .അതോടുകൂടിദൂരെദേശത്ത്പോയി സെക്കണ്ടറി വിദ്യാഭ്യാസം ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചു.    ഇന്നത്തെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നതിൽ ചില കെട്ടിടങ്ങൾ തട്ടാമല രാമൻപിള്ള സാറിന്റെ ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ ആയിരുന്നു.കുട്ടികളുടെകുറവുകാരണം ഈ കെട്ടിടങ്ങൾ അദ്ദേഹം സർക്കാർ ആശുപത്രി നടത്തുന്നതിനായി വിട്ടുകൊടുത്തു.1933ൽ ഡോ.ഗോവിന്ദൻഇവിടെ മെഡിക്കൽ ഓഫീസറായി പ്രവർത്തിച്ചിരുന്നു.ഇപ്പോൾ കടയ്ക്കൽ താലൂക്ക് ആശുപത്രി  പ്രവർത്തിക്കുന്നസ്ഥലത്തുണ്ടായിരുന്ന പഴയ  ആശുപത്രി കെട്ടിടത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവർത്തിക്കുകയായിരുന്നു.ഈ റേഞ്ച് ഓഫീസ് കുളത്തൂപ്പുഴയിലേയ്ക്ക് മാറ്റിയതോടെ ചിങ്ങേലിയിൽനിന്നും കടയ്ക്കൽ ഠൗണിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവർത്തിക്കുകയായിരുന്ന കെട്ടിടത്തിലേയ്ക്ക്  ആശുപത്രി മാറ്റുകയുണ്ടായി.

ഒഴി‍‍‍ഞ്ഞ്കിടന്ന കെട്ടിടങ്ങളും അനുബന്ധമായുണ്ടായിരുന്ന മൂന്ന് ഏക്കർ അൻപത് സെൻറ് സ്ഥലവും തട്ടാമല രാമൻപിള്ള സാറിൽ നിന്നും നാട്ടിലെ ഏതാനും വ്യക്തികൾ വില നൽകി വാങ്ങി.സ്വകാര്യ സ്ക്കൂൾ നടത്തുകയായിരുന്നു ലക്ഷ്യം.1950 ൽ കടയ്ക്കൽ ഗവ.യുപിഎസ്സ് അപ്പ് ഗേ‍ഡ് ചെയ്തപ്പോൾ സെക്കൻററി സ്ക്കൂൾ നടത്താൻ ഈ സ്ഥലവും കെട്ടിടങ്ങളും സൗജന്യമായി വിട്ടുകൊടുത്തു.അനുദിനം പ്രശസ്ഥിയുടെ പടവുകൾ താണ്ടുന്ന ഈ സരസ്വതീ ക്ഷേത്രത്തിനായി പണം മുടക്കിയമഹത് വ്യക്തികളെ നന്ദിയോടെ സ്മരിയ്ക്കാം.കരിങ്ങോട്ട് കുട്ടൻ പിള്ള,പുല്ലുപണയിൽ കൊച്ചപ്പി മുതലാളി, ഇടത്തറ അച്യുതൻവൈദ്യൻ എന്നിവരുടെ പേരിലാണ് സ്ഥലവും കെട്ടിടങ്ങളും വാങ്ങിയത്.നൂറ് രൂപയുടെ നൂറ് ഓഹരികൾ എഴുപത്തിയാറ് പേർക്ക് വിറ്റാണ് പതിനായിരം രൂപ സമാഹരിച്ചത്. നാല്പത്തിഅഞ്ചുവർഷത്തെ ഹൈസ്ക്കൂൾ പ്രവർത്തനത്തിനുശേഷം 1995 ജൂൺ മാസത്തിൽ കടയ്ക്കൽ ഗവ. ഹൈസ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂളായി ഉയർത്തപ്പെട്ടു.എം എൽ റ്റി, എം ആർ ആർ റ്റി വി. എന്നിവയുടെ ഓരോ ബാച്ച് വീതം പ്രവർത്തിക്കുന്നു.ശ്രീ പി എ നടരാജൻ ആദ്യ പ്രിൻസിപ്പലായി.2004 ൽ ഹയർ സെക്കൻററി വിഭാഗവും പ്രവർത്തനമാരംഭിച്ചു.ബയോളജി സയൻസ് ,ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളുടെ ഓരോ ബാച്ച് വീതം അനുവദിയ്ക്കപ്പെട്ട ഇവിടെ 2013 ൽ കൊമേഴ്സ് ഒരു ബാച്ച് കൂടി അനുവദിയ്ക്കപ്പെട്ടു. പതിറ്റാണ്ടുകൾക്കു മുൻപേ ഇവിടെ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നു.പെൺകുട്ടികൾക്കും പ്രവർത്തിക്കുവാൻകഴിയുന്ന എൻ സി സി യൂണിറ്റാണ് ഇവിടെയുള്ളത്.1987-88 അധ്യായന വർഷമാണ് ഹൈസ്ക്കൂൾ വിഭാഗത്തിൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.ഒട്ടനവധി ജീവകാരുണ്യ ക്ഷേമപ്രവർത്തനങ്ങൾ നിരന്തരം നടത്തിയതിന്റെ ഫലമായി 2003 ആഗസ്റ്റ് 25 ന് കടയ്ക്കൽ ഗവ. ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന് കേരളത്തിലെ ആദ്യത്തെ മോഡൽ യൂണിറ്റ് പദവി ലഭിച്ചു.ആ പദവി കാത്തു സൂക്ഷിയ്ക്കാനുതകുന്ന പ്രവർത്തനങ്ങൾ ഇന്നും തുടർന്നുവരുന്നു. ഈ സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നാൽപ്പത് ഡിവിഷനുകളിലായി 1800 ൽപ്പരം കുട്ടികളും വൊക്കേഷണൽ ഹയർ സെക്കൻററി,ഹയർ സെക്കൻററി വിഭാഗങ്ങളിലായി 500 ൽപ്പരം കുട്ടികളും പഠിക്കുന്നുണ്ട്.അങ്ങനെ നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ ഈ വിദ്യാലയം മികവു പുലർത്തി മുന്നേറിക്കൊണ്ടിരിക്കുന്നു.