എച്ച് എസ് ചെന്ത്രാപ്പിന്നി/ഗണിത ക്ലബ്ബ്
2021- 2022 അദ്ധ്യയനവർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 13.07.2021 ന് ഓൺലൈനായി നടന്നു. ക്ലബ്ബ് സെക്രട്ടറിയായി അനഘ ഷിജിൽ (10A)നേ യും ജോയിന്റ് സെക്രട്ടറിയായി
ആകാശ് എം.പി (10B)യേയും തെരഞ്ഞെടുത്തു.
28.09.2021 ന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ജോമട്രിക്കൽ ചാർട്ട് മത്സരം സംഘടിപ്പിച്ചു.
അതിൽ വിജയിയായി അഭിനവ് സാഗറിനെ(10H) തെരഞ്ഞെടുത്തു.
18.10.2021 ന് നമ്പർ ചാർട്ട് മത്സരം സംഘടിപ്പിച്ചു. വിജയിയായി ഹുഫൈസ (10D) യെ തെരഞ്ഞെടുത്തു.
10.11. 2021 ഗണിത എക്സിബിഷൻ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കി വന്ന വിവിധ മോഡലുകൾ പ്രദർശിപ്പിച്ചു.
22. 12.2021 രാമാനുജൻ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. വിജയികൾക്ക് ഉപഹാരം നൽകി.