സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ഒക്ടോബർ
ലോക കൈകഴുകൽദിനം
കോവിഡ് 19 മഹാമാരിയുടെ വ്യാപനം തീവ്രമായിരിക്കുന്ന സമയത്ത് ലോക കൈകഴുകൽ ദിനത്തിന് പ്രാധാന്യമേറെയാണ്. സോപ്പും വെള്ളവും കൊണ്ട് 20 സെക്കൻഡ് കൈകഴുകുന്നതിലൂടെ കോവിഡ ഉൾപ്പെടെയുള്ള വിവിധ പകർച്ചവ്യാധികളിൽ നിന്നും മുക്തി നേടുവാൻ സാധിക്കുമെന്ന് അവബോധം മറ്റുള്ളവരിലേക്ക് പകർന്നുനക്കുന്നതിനായി വിദ്യാർത്ഥികളിൽ നിന്നുതന്നെ ബോധവത്കരണം നടത്തുവാൻ തീരുമാനിച്ചു.. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ വഴി വ്യക്തിശുചിത്വത്തെ പറ്റിയും കൈകഴുകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ക്ലാസുകൾ നൽകി. ഫലപ്രദമായി കൈകഴുകാനുള്ള 8 മാർഗ്ഗങ്ങൾ അധ്യാപകർ ഓൺലൈൻ മാധ്യമങ്ങളിലൂടെ കുട്ടികളെ നേരിട്ട് പഠിപ്പിച്ചു. തുടർന്ന് കുട്ടികൾ അവരുടെ വീടുകളിൽ നിന്നു കൊണ്ട് അധ്യാപകർ പകർന്നുനൽകിയ 8 മാർഗ്ഗങ്ങൾ ഉപയോഗിച്ച് കൈ കഴുകുന്ന രീതി പരിശീലിക്കുകയും അതിന്റെ ഫോട്ടോസും വീഡിയോസും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു.
സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി
സ്കൂൾ ആരോഗ്യ സംരക്ഷണ സമിതിയുടെ ഒരു യോഗം 27/10/2021 ബുധനാഴ്ച 2.00 PM ന്തെരേസ ഹാളിൽ വച്ച് കൂടുകയുണ്ടായി. എച്ചം സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ സർ വാർഡ് മെമ്പർ നമ്പർ തൈക്കാട്ടുശ്ശേരി പി എച്ച് സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജെ പി എച്ച് എൻ, പിടിഎ പ്രസിഡൻറ് വൈസ് പ്രസിഡൻറ്, എം പി റ്റി എ പ്രസിഡൻറ് എൻറ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ രണ്ട് രക്ഷാകർതൃ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. നവംബർ 1 സ്കൂൾ തുറക്കുന്നതിനോട നുബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി. അനിറ്റ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസ്സ് രക്ഷിതാക്കൾക്ക് നല്കി.