ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/വിദ്യാരംഗം
വിദ്യാർഥികളിലെ ഭാഷാപരവും ,സാഹിത്യപരവും ,സർഗപരവുമായുള്ള കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായിട്ടുള്ള ക്ലബ് ആണ് വിദ്യാരംഗം സാഹിത്യവേദി .വിദ്യാലയത്തിൽ സാഹിത്യവേദിയുടെ അഭിമിഖ്യത്തിൽ വാരാചരണങ്ങളും ,ദിനാചരണങ്ങളും ,അനുസ്മരണ ദിനങ്ങളും വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു .രചനാ മത്സരങ്ങൾ ,കലാപ്രകടനങ്ങൾ ,പ്രശ്നോത്തരി തുടങ്ങിയവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നു . കോവിഡിനെ തുടർന്ന് സാഹിത്യവേദിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി അംഗങ്ങളായ കുട്ടികളെ ഉൾപ്പെടുത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും മാസത്തിലെ രണ്ടു ഞായറാഴ്ചകളിൽ മീറ്റിങ്ങുകൾ നടത്തുകയും ചെയ്യുന്നു .കുട്ടികൾ അവരുടെ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും ,വീഡിയോകളും ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു .