ജി.എൽ.പി.എസ്.പെരുമ്പള/ക്ലബ്ബുകൾ
സ്കൂൾ ക്രിസ്മസ് ആഘോഷം 2021-22
2021-22 അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് ആഘോഷം ഭംഗിയായി ആഘോഷിച്ചു.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചെറിയ പരിപാടിയായി നടത്തി.കുട്ടികൾക്ക് ആശംസാകാർഡ് നിർമാണ മൽസരം നടത്തി.
ക്രിസ്മസ് അപ്പൂപ്പന്റെ വക എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി,
സ്കൂൾ പച്ചക്കറിത്തോട്ടം
കോവിഡ് കാലത്തിന് ശേഷം സ്കൂൾ തുറന്നപ്പോൾ കുട്ടികളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം കൃഷി ചെയ്യാൻ തുടങ്ങി. വെണ്ട, വഴുതന, പയർ, തക്കാളി, മത്തൻ എന്നിങ്ങനെ വിവിധ തരം പച്ചക്കറികൾ കുട്ടികൾ പരിപാലിച്ചു വരുന്നു.
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം -സ്കൂൾ തലം
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം സ്കൂൾതലത്തിൽ നടത്തി.നാലാം തരത്തിലെ അതുൽ കൃഷ്ണ ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം നാലാം തരത്തിലെ അഭിരാമിയും നേടി. പ്രധാനാധ്യാപകൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
റിപ്പബ്ലിക് ദിനാഘോഷം 2022
2022ലെ റിപ്പബ്ലിക് ദിനാഘോഷം ലളിതമായി , പതാക ഉയർത്തിക്കൊണ്ട് നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ സുധാകരൻ സാർ പതാക ഉയർത്തി.ഓൺലൈനായി റിപ്പബ്ലിക് ദിന പരിപാടികൾ നടന്നു.കൂടുതൽ വായിക്കുക
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |